KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി തക്കാര ഹോട്ടലിന് മുമ്പിൽ അനുമതിയില്ലാതെ നക്ഷത്ര സൗകര്യമുള്ള കെട്ടിടം

വീഡിയോ കാണാം..

കൊയിലാണ്ടി തക്കാര ഹോട്ടലിന് മുമ്പിൽ അനുമതിയില്ലാതെ നക്ഷത്ര സൗകര്യമുള്ള കെട്ടിടം.. ഇവിടത്തെ ഉദ്യോഗസ്ഥർ എവിടെ പോയിയെന്ന് ജനം ചോദിക്കുന്നു. കൊയിലാണ്ടി നഗരസഭാംഗമായ മുസ്ലിംലീഗിൻ്റെ ഉന്നത നേതാവിൻ്റെയും ചില കൂട്ടാളികളുടെയും ഉടമസ്ഥതയിലുള്ളതാണ് തക്കാര ഹോട്ടൽ. അപ്പോൾപിന്നെ എല്ലായിടത്തും കൈയ്യേറ്റത്തിനും കാവൽ നിൽക്കുന്നവരായി മാറുന്ന ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. വിവാദം പുകയുമ്പോൾ മാത്രം ഈ ഉദ്യോഗസ്ഥർ നോട്ടീസുമായി ഇറങ്ങുതെന്തിനെന്നും ജനം ചോദിക്കുന്നു.

3 വർഷം മുമ്പ് ആരംഭിച്ച തക്കാര എന്ന പേരിട്ട ഈ ആഡംബര ഹോട്ടൽ ഇന്ന് ഗാമ കിച്ചൻ എന്ന പേരിലുള്ള ലൈസസിലാണ് പ്രവത്തിക്കുന്നത്. 3 നിലകളിൽ പ്രവർത്തിക്കുന്ന തക്കാര ഹോട്ടലിൻ്റെ പാർക്കിംഗിന് അനുവദിച്ച സ്ഥലത്താണ് ഇപ്പോൾ ഇരുനില കെട്ടിടങ്ങൾ ഉയർന്നത്. ദേശീയപാതയോരത്ത് കെട്ടിടം പണിയുമ്പോള് പാലിക്ക്പ്പെടേണ്ട ഒരു നിബന്ധനയും പാലിക്കാതെയാണ് ഇവിടെ കെട്ടിടം പണിതത്. ഗ്രൌണ്ട് ഫ്ലോറിൻ്റെ തറ സാധാരണ കല്ല് കൊണ്ടും കോൺക്രീറ്റിലും നിർമ്മിച്ച് നാലു ഭാഗങ്ങളിൽ ഇരുമ്പ് തൂണുകൾ കോൺക്രീറ്റിൽ ഉറപ്പിച്ച് നിർത്തിയിട്ടുണ്ട്.

പിറകിലൂടെ മുകളിലത്തെ നിലയിലേക്ക് കയറാനുള്ള ഗോവണിയും തീരപ്രദേശങ്ങളിലെ റിസോർട്ടിന് സമാനമായ മാതൃകയിൽ പുറമെയുള്ള കാഴ്ചകൾ കണാൻ കഴിയുന്ന രീതിയിൽ നല്ല സൌന്ദര്യവൽക്കരണവും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ മാസങ്ങളായി ഇതിൻ്റെ പ്രവൃത്തി നടത്തുകയും ഗാമ കിച്ചൻ ആരംഭിക്കുകയും ചെയ്തിട്ടും കൊയിലാണ്ടിയിലെ ചില ഉദ്യോഗസ്ഥര് ഇത് അറിഞ്ഞമട്ടേ ഇല്ല. ഇന്ന് നഗരസഭയിലെ ഓരോ ഡിപ്പാർട്ട്മെൻ്റിലും ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അങ്ങിനെ ഒരു കെട്ടിടം പണിയാൻ ഒരു അനുമതിയും നഗരസഭ നൽകിയിട്ടില്ലെന്നാണ് അറിയിച്ചത്. പിന്നെ ഇത് എങ്ങിനെ ഇവിടെ തല ഉയർത്തി നിൽക്കുന്നു എന്നത് ചോദ്യചിഹ്നമാകുകയാണ്. എന്തായാലും നഗരസഭയിലെ മുസ്ലിംലീഗ് നേതാവ് ആള് പുലിയാണെന്നാണ് നഗരസഭയിലെ മറ്റ് ജീവനക്കാരും ലീഗിലെ ഒരു വിഭാഗവും പറയുന്നത്.

Advertisements

സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. സമീപ ദിവസം കൊയിലാണ്ടിയിലെ കൈയ്യേറ്റങ്ങൾ കൊയിലാണ്ടി ഡയറി ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ നിരവധിയായി പുറംലോകം അറിയുകയും ഇതിൻ്റെ നഗരസഭ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. എന്നിട്ടും ഇത്തരം കൈയ്യേറ്റങ്ങൾ വീണ്ടും ഉയർന്ന് വരുന്നതിലുള്ള പ്രതിഷേധം അഴിമതിയിലേക്ക് നീളുകയാണ്… നഗരസഭയുടെ നികുതി വരുമാനം ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്ക് പോകുമ്പോൾ ജനം പ്രതികരിക്കും.. ഞങ്ങൾ ഉൾപ്പെടെ കൊടുക്കുന്ന നികുതിപ്പണം ഉപയോഗിച്ചാണ് ഇവർക്ക് ശബളം കൊടുക്കുന്നത് എന്ന ബോധ്യം അവർ മനസിലാക്കുന്നത് നന്നായിരിക്കുമെന്നാണ് ഓർമിപ്പിക്കാനുള്ളത് ജനം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *