ഉള്ളിയേരി മുണ്ടോത്ത് ശക്തമായ കാറ്റും മഴയും. വീടിന് മുകളിൽ തെങ്ങ് വീണു

കൊയിലാണ്ടി: ഉള്ളിയേരി മുണ്ടോത്ത് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീടിന് മുകളിലേക്ക് വീണു. ആർക്കും അപകടം ഇല്ല. ഉള്ള്യേരി കരിയാംകണ്ടി വീട്ടിൽ കോയയുടെ വീടിന് മുകളിലാണ് തെങ്ങ് വീണത്.വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ ആനന്ദൻ സിപി യുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി വീടിനു മുകളിൽ പൊട്ടിവീണ തെങ്ങിന്റെ മുകൾ ഭാഗം വെട്ടി മാറ്റി അപകട സാധ്യത ഇല്ലാതാക്കി. മേഖലയിൽ ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായത്. പല ഭാഗത്തും മരം വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

