കൊയിലാണ്ടി GVHSSൽ മഹാത്മാഗാന്ധിയുടെ അർധകായ പ്രതിമ സമർപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ൽ മഹാത്മാഗാന്ധിയുടെ അർധകായ പ്രതിമ സമർപ്പണം എം.എൽ.എ. കാനത്തിൽ ജമീല നിർവ്വഹിച്ചു. ഹയർ സെക്കണ്ടറി സ്കൂൾ കവാടത്തിലാണ് പ്രതിമ സ്ഥാപിച്ചത്. പി..ടി.എ.യും ഹെയർ സെക്കണ്ടറി എൻ.എസ്.എസ് ഉം സംയുക്തമായാണ് പ്രതിമ സ്ഥാപിച്ചത്. സ്കൂളിലെ ചിത്രകലാ അധ്യാപകനും ശിൽപിയുമായ കെ. റെജി കുമാറാണ് കോൺക്രീറ്റിൽ തീർത്ത ശിൽപം നിർമ്മിച്ചത്. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ അദ്ധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ എ. ലളിത, പി.ടി.എ. പ്രസിഡണ്ട് അഡ്വ.പി. പ്രശാന്ത്, ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ പി. വത്സല, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, പ്രധാനധ്യാപിക പി.സി. ഗീത, എൻ.വി. വത്സൻ മാസ്റ്റർ, ജയരാജ് പണിക്കർ, ഡോ. മുഹമ്മദ് ഹാഷിം, ടി. വി, സുധീഷ്, ബി. സിന്ധു, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എ.പി. നിഷ എന്നിവര്‍ സംസാരിച്ചു. പ്രതിമ നിർമ്മിച്ച കെ റെജി കുമാറിന് എം.എൽ.എ. ഉപഹാര സമർപ്പണം നടത്തി, ചെയർപേഴ്സൺ പൊന്നാട അണിയിച്ചു.


