KMCEU (CITU) നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധം

വീഡിയോ കാണാം.. കൊയിലാണ്ടി: മുക്കം നഗരസഭയിലെ കണ്ടിജൻ്റ് ജീവനക്കാരനും KMCEU (CITU) ജില്ലാ കമ്മിറ്റി അംഗവുമായ ബൈജുവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഹ്വന പ്രകാരം കൊയിലാണ്ടിയിൽ പ്രതിഷേധിച്ചു. യൂണിറ്റിന്റെ നേതൃത്വത്തിനടന്ന പ്രധിഷേധ ധർണ്ണ KMCEU (CITU) ജില്ലാ പ്രസിഡണ്ട് കെ. ദാസൻ ഉദ്ഘാടനം ചെയ്തു.

നഗരസഭയിലെ മുഴുവൻ യൂണിറ്റ് അംഗങ്ങളും പങ്കെടുത്ത പ്രകടനത്തിന് യൂണിറ്റ് സെക്രട്ടറി പങ്കജാക്ഷൻ, പ്രസിഡണ്ട് സുരേന്ദ്രൻ കുന്നോത്ത് എന്നിവർ നേതൃത്വം നൽകി. ശുചീകരണ തൊഴിലാളികളെ മർദ്ദിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത കെ. ദാസൻ ആവശ്യപ്പെട്ടു.


