തെരുവ് വിളക്കുകൾ കത്തുന്നില്ല: കൊയിലാണ്ടിയിൽ കൗൺസിലറുടെ ശയന പ്രദക്ഷിണം
കൊയിലാണ്ടി: തെരുവ് വിളക്കുകൾ കത്തിയില്ല നഗരസഭക്കെതിരെ കൗൺസിലറുടെ ശയന പ്രദിക്ഷണ സമരം. കൊയിലാണ്ടി 17-ാം വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടിയാണ് ശയന പ്രദിക്ഷണ സമരം നടത്തിയത്. തെരുവു വിളക്കുകൾ കത്താതതിലും. തെരുവിളക്കുകളുടെ കരാറെടുത്ത കമ്പിനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും മുൻസിപ്പൽ അധികൃതർ കണ്ണു തുറക്കണമെന്നും ആവശ്യപ്പെട്ട് അണേല സെൻട്രൽ യു.പി. സ്കൂളിനു, സമീപം കുറവങ്ങാട് റേഷൻ പീടിക മുതൽ കുറുവങ്ങാട് സ്കൂൾ വരെ മുഴുവൻ ജനങ്ങളുടെയും സഹകരണത്തോടെ ശയന പ്രദക്ഷിണം നടത്തിയത്.

സമരത്തിന് അരുൺ മണമ്മൽ, ശിവദാസ് കോറോത്ത് സിലിത്ത്, എ.കെ. ശിവദാസ് കേളോത്ത്, ചന്ദ്രൻ ഇന്ദീവരം, രാജേഷ് ബാബു, ജി.കെ.കെ രമേശൻ, സിസോൺ ദാസ്, അഭിലാൽ വി.കെ വിശ്വനാഥൻ സോമൻ, സി.കെ. ഗിരീശൻ, കെ കെ ബാബു കുനിയിൽ, എൻ.കെ. സുഖിൻ. ഡി.കെ. സുനിതാ, റീനാ പ്രകാശൻ, പി കെ. നിഷ. പി.പി. ഷെരീഫ എന്നിവർ നേതൃത്തം നൽകി. കൊയിലാണ്ടി നഗരസഭയിൽ മാസങ്ങളായി അണഞ്ഞു കിടക്കുന്ന തെരുവ് വിളക്കുകൾ കത്തിക്കുന്നതിൽ നഗരസഭയുടെ അനാസ്‌ഥ അവസാനിപ്പിക്കുക, കരാർ എടുത്ത കമ്പിനിയെ കരിമ്പട്ടികയിൽ പെടുത്തുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.


