KOYILANDY DIARY.COM

The Perfect News Portal

12 റെയില്‍വെ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തും: മുല്ലപ്പള്ളി രാമചന്ദ്രന്‍

വടകര : രണ്ട് വര്‍ഷത്തിനുള്ളില്‍ വടകര മണ്ഡലത്തിലെ 12 റെയില്‍വെ സ്റ്റേഷനുകളുടെയും അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. പറഞ്ഞു. റെയില്‍വെ വികസന പ്രവൃത്തികള്‍ക്ക് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് കൂടുതല്‍ തുക നീക്കിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

1.3 കോടിരൂപ ചെലവില്‍ തലശ്ശേരിയിലെ എസ്ക്കലേറ്ററിന്റെ നിര്‍മ്മാണം ടെണ്ടര്‍ നടപടിയില്‍ എത്തിയിട്ടുണ്ട്. 1.3 കോടി ചെലവില്‍ വടകരയില്‍ നിര്‍മ്മിക്കുന്ന എസ്ക്കലേറ്ററിന് ഭരണാനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. 72.75 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഒഞ്ചിയം അണ്ടര്‍പാസിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. നാദാപുരം റോഡ്, ഇരിങ്ങല്‍ റെയില്‍വെസ്റ്റേഷനുകളുടെ വികസനത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.

മുക്കാളി റെയില്‍വെസ്റ്റേഷന്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 46.43 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ പ്ലാറ്റ്ഫോം ദീര്‍ഘിപ്പിക്കല്‍ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഹി റെയില്‍വെ സ്റ്റേഷനില്‍ യശ്വന്ത്പുര എക്സ്പ്രസിന് സ്റ്റോപ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Advertisements

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. അയൂബ് അധ്യക്ഷനായി. വാര്‍ഡ്മെമ്പര്‍ റീന രയരോത്ത്, അഡീഷനല്‍ ഡിവിഷനല്‍ റെയില്‍വെ മാനേജര്‍ ടി.രാജ്കുമാര്‍, എ.ടി.ശ്രീധരന്‍, പാമ്പളളി ബാലകൃഷ്ണന്‍, കെ.അന്‍വര്‍ഹാജി, കെ.പി.ഗോവിന്ദന്‍, പ്രദീപ് ചോമ്പാല, പി.എം. അശോകന്‍, കെ.വി.രാജന്‍മാസ്റ്റര്‍, വി.പി പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.പ്രദീപന്‍ നന്ദി പറഞ്ഞു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *