KOYILANDY DIARY

The Perfect News Portal

അംഗൻവാടി വർക്കേർസ് & ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) കൊയിലാണ്ടി പ്രൊജക്ട് സമ്മേളനം

കൊയിലാണ്ടി: അംഗൻവാടി വർക്കേർസ് & ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) കൊയിലാണ്ടി പ്രൊജക്ട് സമ്മേളനം ചെത്ത് തൊഴിലാളി മന്ദിരത്തിൽ നടന്നു. അംഗനവാടി തൊഴിലാളികളുടെ മിനിമം വേതനം 21,000 രൂപയാക്കുക, പെൻഷൻ- കാലാനുസൃതമായി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തിൽ നടന്ന സമ്മേളനം സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ പ്രസിഡൻ്റ് എം. പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് പ്രസീത പി.കെ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു, പ്രേമ വി.പി. സ്വാഗതം പറഞ്ഞു. വിജയലക്ഷ്മി എ.എൻ, ബിന്ദു ടി, എന്നിവർ സംസരിച്ചു. ഭാരവാഹികളായി പ്രസീത പി.കെ (പ്രസിഡണ്ട്), പ്രേമ വി.പി. (സെക്രട്ടറി), വിജയലക്ഷ്മി എ.എൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *