KOYILANDY DIARY

The Perfect News Portal

31-ാം വാർഷിക സമ്മേളനം: കൊയിലാണ്ടിയിൽ കെ.എസ്.ടി.എ പൊതുയോഗം

കൊയിലാണ്ടി: നവകേരള സൃഷ്ടിക്കായ് അണിചേരൂ മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തു എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന കെ.എസ്.ടി.എ മുപ്പത്തിയൊന്നാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി ഉപജില്ല കമ്മിറ്റി കൊയിലാണ്ടിയിൽ പൊതുയോഗം സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം സി. സതീശൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ പ്രസിഡണ്ട് ഗണേശൻ കക്കഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി ആർ.എം രാജൻ, ജില്ലാ എക്സി. അംഗം ഡി. കെ. ബിജു എന്നിവർ സംസാരിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണൻ. സി. സ്വാഗതവും ട്രഷറർ വി. അരവിന്ദൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *