ഗുരു ചേമഞ്ചേരിക്ക് ഗുരുദക്ഷിണയായി സ്മൃതി മണ്ഡപം
കൊയിലാണ്ടി: ഗുരു ചേമഞ്ചേരിക്ക് ഗുരുദക്ഷിണയായി സ്മൃതി മണ്ഡപം. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണാർത്ഥം കൊയിലാണ്ടിയിൽ ഗുരു സ്‌മൃതി മണ്ഡപം ഒരുങ്ങി. ഗുരുവിൻ്റെ പ്രിയ ശിഷ്യൻ ഡോക്ടർ മധുസൂദനൻ ഭരതാഞ്ജലിയാണ് ഗുരു ദക്ഷിണയായി ഈ സ്‌മൃതി മണ്ഡപം കൊയിലാണ്ടിയിൽ ഒരുക്കിയത്. കലാ സാധകന്മാർക്ക് സ്വതന്ത്ര ആവിഷ്കാരം നടത്താനുള്ള ഗുരുസ്ഥാപമായാണ് ഇതിനെ വിഭാഗം ചെയ്യപ്പെട്ടിട്ടുള്ളത്. ചിദാനാന്തപുരി സ്വാമി ഭദ്ര ദീപം കൊളുത്തിയ വേദിയിൽ കെ മുരളീധരൻ എം പി ഉദ്ഘടനം ചെയ്തു.

കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. പ്രസിദ്ധ സിനിമ സംവിധായകൻ അലി അക്ബർ ഛായചിത്രം അനാശ്ചാദനം ചെയ്തു. ചലച്ചിത്ര പിന്നണി ഗായകൻ വി. ടി മുരളി ഭരതാഞ്ജലിയുടെ യൂട്യൂബ് ചാനൽ ഉദ്ഘടനം ചെയ്തു. ഡോക്ടർ ഭരതാഞ്ജലി മധുസൂദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ .കെ സത്യൻ (വൈസ് ചെയർമാൻ ,കൊയിലാണ്ടി നഗരസഭ), എ. ലളിത (വാർഡ് കൗൺസിലർ), അനൂപ് കുന്നത്ത് (തപസ്യ സംസഥാന സെക്രട്ടറി -മാനേജർ ജനം ടി.വി), കെ. ദാസൻ, അഡ്വ. കെ. രാഘവൻ മാസ്റ്റർ, കാവുംവട്ടം വാസുദേവൻ, രമേശ് കാവിൽ, വായനാരി വിനോദ്, പ്രഭാകരൻ പുന്നശേരി, പാലക്കാട് പ്രേംരാജ്, സത്യൻ മേപ്പയൂർ, കലാമണ്ഡലം ശിവദാസ്, നയൻതാര മഹാദേവൻ, വിജയ രാഘവൻ ചേലിയ എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് എം. സി. മോഹനൻ സ്വാഗതം പറഞ്ഞു. മനോജ് കൂടത്തിൽ (സെക്രട്ടറി, ഭരതാഞ്ജലി) നന്ദി പറഞ്ഞു.


