വടകരയിൽ കെ.എസ്.യു മാര്‍ച്ചിൽ സംഘര്‍ഷം: പോലീസിന് നേരെ അക്രമം-അഞ്ചുപേര്‍ അറസ്റ്റില്‍
വടകര: കെ.എസ്.യു മാര്‍ച്ചിൽ സംഘര്‍ഷം: പോലീസിന് നേരെ ആക്രമം നടത്തിയതിന് അഞ്ചുപേര്രെ അറസ്റ്റ് ചെയ്തു. കെ.എസ്.യു പ്രവർത്തകർ വടകര വിദ്യാഭ്യാസ ജില്ല ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്ഷത്തിനിടയാക്കയത്. പോലീസിനെ അക്രമിച്ചതിന് 15ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഹയര്‍ സെക്കണ്ടറിക്ക് കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച മാര്‍ച്ചാണ് പൊലീസുമായുള്ള ഉന്തും തള്ളിലും കൈയാങ്കളിയിലും കലാശിച്ചത്. 50ഓളം വരുന്ന പ്രവര്‍ത്തകര്‍ പ്രകടനവുമായി വിദ്യാഭ്യാസ ജില്ല ഓഫിസിലേക്ക് എത്തിയതോടെ പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു.

പരിപാടിയുടെ ഉദ്ഘാടനശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ടത് സംഘര്‍ഷത്തിനിടയാക്കുകയായിരുന്നു. ബാരിക്കേഡ് തകര്‍ത്ത് മുന്നേറിയ പ്രവര്‍ത്തകര്‍ പൊലീസുമായി ദീര്‍ഘനേരം ഉന്തും തള്ളും നടന്നു. തുടര്‍ന്ന് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. കെ.എസ്.യു പ്രവര്‍ത്തകരായ രാഹുല്‍ ചാലില്‍ കണ്ടോത്ത്, മുഹമ്മദ് ഫായിസ് കൂട്ടം പുറത്ത് തലശ്ശേരി, അഖില്‍ നന്ദാനത്ത് തിരുവള്ളൂര്‍, അശ്വന്ത് കിഴക്കേടത്ത് നടുവണ്ണൂര്‍, സൂരജ് വെട്ടൂര്‍ കാവില്‍ പേരാമ്പ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


