KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയൽ തെരുവ് നായ ശല്യം രൂക്ഷം: പരിഹാരം കാണമെന്ന് നാട്ടുകാർ

കൊയിലാണ്ടിയിൽ തെരുവ് നായ ശല്യം രൂക്ഷം.. ജനങ്ങൾ ഭീതിയിൽ. പട്ടണത്തിലും ഗ്രാമ പ്രദേശത്തും തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങളിൽ വലിയ ഭയപ്പാടാണ് ഉണ്ടാക്കുന്നത്. ബൈക്കുകൾക്ക് പിറകെ നായകൾ കൂട്ടത്തോടെ കുരച്ച് ഓടുമ്പോൾ നിരവധിപേരാണ് സമീപ ദിവസം പലയിടങ്ങളിലായി അപകടത്തിൽപ്പെട്ടത്. കൂടുതലായും കുട്ടികൾക്ക് നേരെയാണ് നായകൾ അക്രമണ സ്വഭാവത്തോടെ നീങ്ങുന്നത്. നഗരസഭയുടെ പല പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ അറവുശാലകളിലെ വേസ്റ്റും മറ്റ് ഭക്ഷണങ്ങളും കൊണ്ടിടുന്നതോടെയാണ് നായകൾ ഇവിടെ പകൽ സമയങ്ങളിൽ കൂട്ടത്തോടെ എത്തുന്നത്. അത് വഴി പോകുന്ന ആളുകൾക്ക് നേരെ കുരച്ച് ഓടുന്നത് വതിവാണ്.

തെരുവ് നായകൾ വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നതും പതിവാണ്. കൊല്ലം, പന്തലായനി, പെരുവട്ടൂർ, മണമൽ, കൊയിലാണ്ടി ബസ്സ് സ്റ്റാൻറ് പരിസരം, റെയിൽവെ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലാണ് തെരുവ് നായ ശല്യം രൂക്ഷം. പത്തോളം വരുന്ന സംഘങ്ങളായാണ് ഉവരുടെ സഞ്ചാരം. സ്ത്രീകളും കുട്ടികളും നായയെ ഭയന്നാണ് കാൽ നടയാത്രയും ബൈക്ക് സവാരിയും നടത്തുന്നത്. നായ പിറകിലോടുന്നതോടെ ഭയന്ന് വിറച്ച് പലരും ബാലൻസ് തെറ്റി വീഴുന്നത് പതിവാണ് ഈ സാഹചര്യത്തിൽ തെരുവ് നായ ശല്യം പരിഹരിക്കാൻ നഗരസഭ ആരോഗ്യ അടിയന്തരമായി തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *