KOYILANDY DIARY

The Perfect News Portal

15 ചാക്കുകളിലായി 11000 പാക്കറ്റ് ഹാൻസ്; തൃശ്ശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട

തൃശ്ശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഹാൻസ് നിറച്ച ചാക്കുകൾ ചെറുതുരുത്തി പൊലീസ് പിടികൂടി. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് കൊച്ചിൻ പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ലഹരിവേട്ട.

ഇന്നോവ കാറിൽ കടത്തുകയായിരുന്ന പുകയില ഉത്പന്നമാണ് പൊലീസ് പിടികൂടിയത്. ഇന്നോവ കാറിൽ 15 ചാക്കുകളിലായി 11000 പാക്കറ്റ് ഹാൻസ് ആണ് പൊലീസ് കണ്ടെത്തിയത്. മാർക്കറ്റിൽ 5 ലക്ഷത്തോളം വില വരുന്ന ലഹരി ഉത്പന്നമാണ് പിടികൂടിയത്. ഇന്നോവ കാറോടിച്ച ഒറ്റപ്പാലം പനമണ്ണ സ്വദേശി ഉണ്ണികൃഷ്ണൻ എന്ന 39 കാരനെ പൊലീസ് പിടികൂടി.