KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിലെ റോഡരികിലെ പഴകി ദ്രവിച്ച വാഹനങ്ങൾക്ക് ശാപമോക്ഷം

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷനു സമീപം വർഷങ്ങളായി റോഡരുകിൽ ഉപേക്ഷിച്ച കൂറ്റൻ കണ്ടെയ്നർ എടുത്തു മാറ്റി. വർഷങ്ങളായി ദേശീയപാതയരികിൽ പഴകി ദ്രവിച്ച കണ്ടെയ്നർ അനാഥമായി കിടക്കുന്നു. കാൽനടയാത്രകാർക്കും, വാഹനങ്ങൾക്കും ഭീഷണിയായിരുന്നു ഈ കണ്ടെയ്നർ വർഷകാല റോഡ് സുരക്ഷയുടെ ഭാഗമായാണ് കോഴിക്കോട് ജില്ലയിൽ റോഡരികിൽ ഉപേക്ഷിച്ചതും അവകാശികൾ ഇല്ലാത്തതുമായ വാഹനങ്ങൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സൂക്ഷിക്കുന്ന പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി താലൂക്കിൽ റോഡരികിൽ ഉണ്ടായിരുന്ന 9 ഓളം വാഹനങ്ങൾ റോഡരികിൽ നിന്നു മാറ്റി. കൊയിലാണ്ടി തഹസിൽദാർ സിപി മണി, ഡെപ്യൂട്ടി തഹസിൽദാർമാരായ ഡി രഞ്ജിത്ത്, ദിൽഷാദ് പി, ശശിധരൻ, വില്ലേജ് ഓഫീസർമാരായ മിനി, ജയൻ വാരിക്കോളിയും, ഉദ്യോഗസ്ഥരായ, നിജിൽ രാജ്, പ്രവീൺ, വിനു തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *