KOYILANDY DIARY.COM

The Perfect News Portal

തീരമേഖലയിലെ മത്സ്യതൊഴിലാളി കുടുംബങ്ങൾ ഭീതിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി തീരമേഖലയിലെ മൽസ്യതൊഴിലാളി കുടുംബങ്ങൾ ഭീതിയിൽ കഴിഞ്ഞ രണ്ട് ദിവസമായി ആഞ്ഞടിക്കുന്ന തിരമാലകൾ തങ്ങളുടെ കൂരകൾ വരെ കൊണ്ടു പോകുമോ എന്ന ഭീതിയിലാണ്. കൊയിലാണ്ടി കാപ്പാട് മുനമ്പത്ത് 20 ഓളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. തീരമേഖലയിൽ പാറപ്പള്ളിക്ക് സമീപത്തെ 35 ഓളം പേർ ദുരിതാശ്വാസ ക്യാമ്പിലാണ്. കാപ്പാട് മുതൽ കൊയിലാണ്ടി വരെ ശക്തമായ കടൽക്ഷോഭമാണ്. തീരദേശ റോഡിനും, പാലത്തിനും കേട് പാടുകൾ സംഭവിച്ചു. തീരദേശ റോഡിലേക്കാണ് തിരമാലകൾ അടിച്ചു കയറുന്നത്. ടൗട്ടെ ചുഴലിക്കാറ്റായി മാറി ന്യൂനമർദമായി അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ന് രാവിലെ തന്നെ അതിശക്തമായ മഴ ആരംഭിച്ചിട്ടുണ്ട്. കടലിൽ മൽസ്യബന്ധനത്തിനുള്ള വിലക്ക് തുടരുന്നു. കാപ്പാട് തുവ്വപ്പാറ, ഏഴു കുടിക്കൽ, ചെറിയമങ്ങാട്, തോട്ടുമുഖം, പാറപ്പള്ളി, മൂടാടി, തിക്കോടി, തുടങ്ങിയ തീരപ്രദേശത്തും തിരമാലകൾ ആഞ്ഞടിക്കുകയാണ്. കടലേറ്റം തടയാൻ ഏഴു കുടിക്കലിൽ വീടുകളിലെക്കും തിരമാലകൾ കയറി. ഏഴുക്കുടിക്കലും,, തുവ്വപ്പാറയിലും പുളിമുട്ട് പണിയണമെന്ന് സ്ഥലം സന്ദർശിക്കാനെത്തിയ നിയുക്ത എം.എൽ.എ. കാനത്തിൽ ജമീലയോട് മൽസ്യതൊഴിലാളികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസവും എം .എൽ .എ. കടലാക്രമണം നടന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. കൊയിലാണ്ടി തഹസിൽദാർ, വില്ലേജ് ഓഫീസർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് തുടങ്ങിയവർ തീരദേശ മേഖല സന്ദർശിച്ചു. കൊയിലാണ്ടി കാപ്പാട് തീരദേശ റോഡ് പലയിടത്തും തകർന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *