KOYILANDY DIARY

The Perfect News Portal

കടൽക്ഷോഭം: കൊയിലാണ്ടിയിൽ 30 പേരെ മാറ്റി താമസിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കടൽക്ഷോഭം രൂക്ഷമായ 43-ാം വാർഡിലെ കെട്ടും താഴെ കടലോരത്ത് താമസിക്കുന്ന മുപ്പതോളം പേരെ സുരക്ഷ മുൻകരുതലിൻ്റെ ഭാഗമായി തൊട്ടടുത്തുള്ള മദ്രസ്സയിലേക്ക് മാറ്റി. കെട്ടും താഴെ കുഞ്ഞമ്മദ് മകൻ, 3 സ്ത്രീകൾ, രണ്ട് കുട്ടികൾ, കെട്ടും താഴെ ആരിഫ, 3 സ്ത്രീകൾ ഒരു കുട്ടി, കെട്ടും താഴെ റസിയ, രണ്ട് സ്ത്രീകൾ, ഒരു ആൺകുട്ടി, കെട്ടും താഴെ നമ്പീശ, 3 സ്ത്രികൾ, 2 കുട്ടികൾ (2 ആൺ), കെട്ടും താഴെ അബൂബക്കർ, 3 പുരുഷന്മാർ, 5 സത്രീകൾ, കെട്ടും താഴെ അഷ്റഫ്, ഭാര്യ, ഒരു കുട്ടി ഉൾപ്പടെ 30 ഓളം ആളുകളെ കടൽക്ഷോഭം കാരണം മുൻ കരുതലായി അടുത്തുള്ള ഷറഫുൾ ഇസ്ലാം മദ്രസ്സയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവർക്ക് താമസിക്കാനാവശ്യമായ മറ്റ് സൗകര്യങ്ങൾ റവന്യൂ അധികൃതരും നാട്ടുകാരും ചേർന്ന് ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *