KOYILANDY DIARY

The Perfect News Portal

നടേരിയിൽ സിപിഐ(എം) നേതൃത്വത്തിൽ കോവിഡ് ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു

കൊയിലാണ്ടി: നടേരിയിൽ സിപിഐ(എം) നേതൃത്വത്തിൽ കോവിഡ് ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു. കോവിഡിന്റെ രണ്ടാം വരവ് നടേരിയിലെ മിക്കവാറും ഡിവിഷനുകളിലും കോവിഡ് വലിയതോതിൽ വ്യാപിക്കുന്ന പാശ്ച്ചാത്തലത്തിലാണ് ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചത്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള നിരവധി പേർ ഇതിനകം രോഗബാധിതരായിട്ടുണ്ട്. അതാത് സ്ഥലങ്ങളിലെ സന്നദ്ധ പ്രവർത്തകർ,  ആർ.ആർ. ടി അംഗങ്ങൾ, ഹെൽത്ത് സെന്റർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ ഭാഗത്തു നിന്നും നല്ല ഇടപെടൽ നടക്കുന്നുണ്ട്. രോഗ ഭീതിയകറ്റി മാനസിക ദൈര്യം പകർന്നു നൽകുന്നതിനും, രോഗ ലക്ഷണമുള്ളവരെ യഥാസമയം പരിശോധനയ്ക്ക് വിധേയമാക്കുന്നതിനും, ആശുപത്രിയിൽ പോകുന്നതിനടക്കമുള്ള വാഹന സൗകര്യം സ്ഥിരമായി ഏർപ്പെടുത്തുന്നതിനും സിപിഐ(എം) തീരുമാനിച്ചിട്ടുണ്ടെന്ന് ലോക്കൽ സെക്രട്ടറി ആർ.കെ. അനിൽ കുമാർ  പറഞ്ഞു. കോവിഡ് ഹെൽപ്പ് ഡെസ്‌ക്ക് മെഡിക്കൽ ഉപകരണങ്ങളുടെ ഉദ്ഘാടനം കൊയിലാണ്ടിയിലെ നിയുക്ത എം.എൽ.എ. കാനത്തിൽ ജമീല മെയ് 15ന് വൈകീട്ട് 4.30ന് എളയടത്ത് മുക്കിൽ നിർവ്വഹിക്കും.

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മാനസിക പിരിമുറുക്കം ഉള്ളവർക്ക് ടെലി കൌൺസിലിംഗിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഡോ. ശശി കീഴാറ്റു പുറത്ത്, (BAMS), ഡോ. വന്ദന രാജ് (MBBS), ഡോ. അനഘ (BHMS), ഡോ. ഭാഗ്യരൂപ (MBBS (FLTC) എന്നിവരുടെ സേവനവും ഹെൽപ്പ് ഡെസ്ക്കിൽ ലഭ്യമാണ്. വിളിക്കേണ്ട നമ്പർ. 9446642408, 9847756925. മരുന്നുകൾക്കും ഭക്ഷ്യ വസ്തുക്കൾക്കും ഹോം ഷോപ്പ് സൌകര്യവും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് നടത്തുന്ന കോവിഡ് ടെസ്റ്റിന് പോകുന്നവർക്ക് വാഹന സൌകര്യം ഉൾപ്പെടെ ലഭ്യമാണ്.

വീടുകളിൽ കഴിയുന്നവർക്കാവശ്യമായ മരുന്നും ഭക്ഷണവും ഉറപ്പാക്കുന്നതിനും, രോഗികളുടെ ഓക്സിജൻ ലെവൽ പരിശോധിക്കുന്നതിന് മതിയായ എണ്ണം ഓക്സി മീറ്റർ ശേഖരിച്ചു ലഭ്യമാക്കുന്നതിനും, ആവശ്യാനുസരണം PPE കിറ്റുകൾ സജ്ജീകരിക്കുന്നതിനും, രോഗവിമുക്തി നേടിയവരുടെ വീടുകളും, അവരുപയോഗിച്ച വാഹനങ്ങളും അണുവിമുക്തമാക്കുന്നതിനും , ആവശ്യത്തിന് വേണ്ട ഫോഗിംഗ് മെഷിനുകളും തുടങ്ങി ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തക്കവണ്ണം സന്നദ്ധ പ്രവർത്തകരുടെ ഒരു ഹെൽപ് ഡെസ്ക് – (കോവിഡ് കൺട്രോൾ റൂം) ആരംഭിച്ചിരിക്കുകയാണ്. എളയടത്തു മുക്കിലെ എം.പി.സ് ബിൽഡിംഗിലാണ്  ഹെൽപ്ഡെസ്ക് പ്രവർത്തനം  ആരംഭിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഏത് സമയത്തും ഹെൽപ്പ് ഡെസ്ക്കിലേക്ക് വിളിക്കാവുന്നതാണെന്ന് ആർ.കെ. അനിൽ കുമാർ വ്യക്തമാക്കി.

Advertisements

ഹെൽപ്പ് ഡെസ്ക്കിലേക്ക് വിളിക്കേണ്ട നമ്പർ 9446642408, 9846118306, 9847756925, 7510376673

Leave a Reply

Your email address will not be published. Required fields are marked *