KOYILANDY DIARY

The Perfect News Portal

ഹോം ലാബിലേക്കുള്ള പഠനോപകരണ കിറ്റുമായി അധ്യാപകർ

കൊയിലാണ്ടി: മിനിമോട്ടോർ ബാറ്ററി, എൽ.ഇ.ഡി. ബൾബ് ഭൂപടങ്ങൾ, ഗണിത ചാർട്ട്, പഠനക്കിറ്റ് തുടങ്ങിയവ തയ്യാറാക്കുന്ന തിരക്കിലാണ് അധ്യാപകർ. വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്തുന്ന കുട്ടികൾക്ക് പ്രായോഗിക പരിശീലനത്തിനുള്ള വിഭവങ്ങളാണ് കിറ്റിലുള്ളത്. പ്രൈമറി ക്ലാസ്‌മുറികളിലെ ഗണിതമൂല, ശാസ്ത്രമൂല തുടങ്ങിയ സ്വയം പഠന സംവിധാനങ്ങൾ മുടങ്ങുകയും, സ്കൂൾ ലാബുകളിൽ നിന്ന് കുട്ടികൾ അകന്നു നിൽക്കേണ്ട സാഹചര്യം വരികയും ചെയ്തതോടെ പഠനം യാന്ത്രികമായിമാറിയിരുന്നു. ഇതിനെ മറികടക്കാനാണ് ഹോം ലാബിലേക്കുള്ള പഠനോപകരണങ്ങൾ കുട്ടികളിലെത്തിക്കാൻ എസ്.എസ്.കെ. പദ്ധതിയൊരുക്കിയത്.

ബി.ആർ.സി. മുഖേന ഫണ്ട് നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടാംഭാഗം പാഠ പുസ്തകത്തോടൊപ്പം പഠനോപകരണ കിറ്റും കുട്ടികളുടെ കൈയിലെത്തിക്കാനുള്ള ശ്രമത്തിലാണ് വിദ്യാലയാധികൃതർ. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സ്കൂളുകൾക്ക് ഫണ്ട് നൽകിയതായും ആവശ്യമായ സാധനങ്ങൾ സ്കൂളുകൾ തന്നെ വാങ്ങി നൽകുകയാണ് ചെയ്തതെന്നും പന്തലായനി ബി.പി.ഒ. ഒ. ഗിരി പറഞ്ഞു. ബി.ആർ.സി. പരിധിയിൽ പതിനേഴായിരത്തിലധികം കുട്ടികൾക്ക് പoനോപകരണ കിറ്റ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *