ഹെക്സ അടുത്ത മാസം വിപണിയിലെത്തും

ഡല്‍ഹി: പതിവ് ടാറ്റ വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായ മുഖവുമായി ക്രോസ് ഓവര്‍ ശ്രേണിയില്‍ കമ്ബനി അവതരിപ്പിക്കുന്ന ഹെക്സ അടുത്ത മാസം വിപണിയിലെത്തും. നിരത്തില്‍ വന്‍വിജയമായി ടിയാഗോ മുന്നേറുമ്ബോഴാണ് പുതിയ മോഡലുമായി വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ ടാറ്റ എത്തുന്നത്. 13 ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപ വരെയാണ് വിപണി വില. കഴിഞ്ഞ ജെനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച വാഹനം ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയിലെത്തുന്നത്.
ഏറെ പ്രതീക്ഷയോടെ കുറച്ചു നാളുകള്‍ക്ക് മുമ്ബ് ടാറ്റ പുറത്തിറക്കിയ ക്രോസ് ഒാവര്‍ ആര്യയുടെ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. പ്രതീക്ഷിച്ച വിജയം വിപണിയില്‍ ലഭിക്കാതെ പോയ ആര്യക്ക് പിന്‍ഗാമിയായാണ് ഹെക്സയെ കമ്ബനി പുറത്തിറക്കുന്നത്. മാസങ്ങള്‍ക്ക് മുമ്ബുതന്നെ ഹെക്സ പുറത്തിറക്കാന്‍ കമ്ബനി ആലോചിച്ചിരുന്നെങ്കിലും 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്കുള്ള സുപ്രീം കോടതിയുടെ നിരോധന ഉത്തരവ് കാരണം പിന്നീട് നീട്ടിവയ്ക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ നിരോധന ഉത്തരവ് നീക്കിയതോടെയാണ് അടുത്ത മാസം വാഹനം പുറത്തിറക്കാന്‍ കമ്ബനി തീരുമാനിച്ചത്. സ്റ്റൈലിലും ഫീച്ചറിലും ഡ്രൈവിലുമെല്ലാം ആര്യയെക്കാള്‍ ഒരു പടി മുന്നിലാണ് ഹെക്സ. ക്രോസ് ഓവര്‍ പ്ലാറ്റ്ഫോമിലൊഴികെ ആര്യയുമായി രൂപത്തില്‍ വലിയ സാദൃശ്യമൊന്നും വാഹനത്തിനില്ല. വലിയ പുതിയ ടാറ്റാ ഗ്രില്ലും എയര്‍ ഡാമും ബ്രഷ്ഡ് അലൂമിനിയം സ്ട്രൈപ്പുകളും പരമ്ബരാഗത ടാറ്റ മുഖത്തില്‍ നിന്ന് അല്പം മാറ്റം നല്കുന്നു.

കൂടാതെ പ്രൊജക്ടര്‍ ഹെഡ്ലാപുകളും, ഡേ ടൈം റണ്ണിങ് ലാംപ്സും മുന്‍ ഭാഗത്തെ കൂടുതല്‍ സ്പോര്‍ട്ടിയാക്കുന്നു. മൂന്നിലും നടുവിലും ക്യാപ്റ്റന്‍ സീറ്റുകള്‍ സഹിതം ആറു സീറ്റുള്ള വാഹനത്തിന് അഞ്ചു സ്പോക്ക് 19 ഇഞ്ച് അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്. പ്രീമിയം എസ്.യു.വി എന്ന പേരിലെത്തുന്ന വാഹനത്തില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, റെയിന്‍ സെന്‍സറിങ് വൈപ്പറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആറു സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക് ട്രാന്സ്മിഷനില് വാരികോര്‍ 2.2 ലീറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹെക്സയുടെ കരുത്ത്. 4000 ആര്.പി.എമ്മില്‍ 154 ബി.എച്ച്.പി കരുത്തും 1700 മുതല്‍ 2700 വരെ ആര്‍പിഎമ്മില്‍ 400 എന്‍.എം ടോര്‍ക്കുമുണ്ട്. 4764 എംഎം നീളവും, 1895 എംഎം വീതിയും 1780 എംഎം ഉയരവും, 2850 എംഎം വീല്‍ബേസുമാണ് ഹെക്സയ്ക്കുള്ളത്. ടൊയോട്ട ഇന്നോവ, മഹീന്ദ്ര എക്സ്.യു.വി 500, മഹീന്ദ്ര സ്കോര്‍പ്പിയോ എന്നീ മോഡലുകളാണ് നിരത്തില്‍ ഹെക്സയുടെ പ്രധാന എതിരാളികള്‍.
