സൗദിയില്‍ വാഹനാപകടം; മലപ്പുറം സ്വദേശികളായ യുവതിയും മകനും മരിച്ചു
        ജിദ്ദ: സൗദിയിലെ ഖുന്ഫുദയില് ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങര സ്വദേശികളായ യുവതിയും മകനും മരിച്ചു. മലപ്പുറം ഊരകം കോട്ടുമല സ്വദേശി മുസ്ലിയാര് കുറുങ്കാട്ടില്‍ പുറ്റൊടുവില് ഇസ്ഹാഖിന്റെ ഭാര്യ സഹ്റാ ബാനു (30), മകന് മുഹമ്മദ് ഷാന്‍ (11) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഇളയ മകള്‍ ഇസ ഫാത്തിമയെ ജിദ്ദയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം.ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു. രണ്ടു ദിവസം മുന്‍പാണ് ഇവര്‍ സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയിരുന്നത്.

വേങ്ങര പൂച്ചോലമാട് കാപ്പന് അലവി ഹാജി-കൊച്ചുമറിയം ദമ്ബതികളുടെ മകളാണ് സഹ്റാ ബാനു. സഹോദരങ്ങള്‍: മുഹമ്മദ് കോയ, നൂറുല്‍ അഫ്സല്, നാജിറ ബാനു.
Advertisements



                        
