KOYILANDY DIARY

The Perfect News Portal

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ തുടങ്ങും

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ തുടങ്ങും.. 425 കോടി രൂപ ചെലവഴിച്ചാണ്  87 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് ലഭ്യമാക്കുന്നത്. ആദ്യ ദിവസങ്ങളിൽ മുൻഗണനാവിഭാഗങ്ങൾക്കാണ് കിറ്റ് നൽകുക. ഇന്നും നാളെയും മഞ്ഞ കാർഡുടമകൾക്കും 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും കിറ്റ് വിതരണം ചെയ്യും. 29, 30, 31 തീയതികളിൽ നീല കാർഡുടമകൾക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ വെള്ള കാർഡുടമകൾക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം നടത്തും.

നിശ്ചയിക്കപ്പെട്ട തീയതികളിൽ വാങ്ങാൻ കഴിയാത്ത എല്ലാ കാർഡുടകൾക്കും സെപ്റ്റംബർ 4, 5, 6, 7 തീയതികളിൽ വാങ്ങാം. ഈ ദിവസങ്ങളിൽ ഏതു റേഷൻ കടയിൽ നിന്നും കിറ്റുകൾ വാങ്ങാം. സെപ്റ്റംബർ 4 ഞായറാഴ്ച റേഷൻ കടകൾക്ക് പ്രവർത്തി ദിവസമായിരിക്കും. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു.

സർക്കാർ അംഗീകരിച്ചിട്ടുള്ള എല്ലാ ക്ഷേമസ്ഥാപനങ്ങളിൽ ഭക്ഷ്യക്കിറ്റുകൾ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥർ മുഖേന വാതിൽപ്പടിയായി എത്തിക്കും. ക്ഷേമസ്ഥാപനങ്ങളിലെ 4 പേർക്ക് 1 കിറ്റ് എന്ന നിലയിലായിരിക്കും കിറ്റുകൾ നൽകുക. 119 ആദിവാസി ഊരുകളിൽ ഉദ്യോഗസ്ഥർ വാതിൽപ്പടിയായി ഭക്ഷ്യക്കിറ്റുകൾ വിതരണം നടത്തും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *