സ്വിഫ്റ്റിന്റെ ‘ഡെക്ക’എന്നപേരില്‍ ഒരു പരിമിതക്കാല സ്പെഷ്യന്‍ എഡിഷനുമായി മാരുതി
വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു ഹാച്ച്‌ബാക്ക് സെഗ്മെന്റില്‍ മാരുതി സ്വിഫ്റ്റിന്റെ അവതരണം. 2005ല്‍ വിപണിപിടിച്ച സ്വിഫ്റ്റിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടതായി വന്നില്ല കഴിഞ്ഞ പത്തു വര്‍ഷത്തോളമായി വില്പനയിലും മികവു പുലര്‍ത്തി മുന്നേറിവരികയാണ് സ്വിഫ്റ്റ്.
ഇന്ത്യയിലെ എക്കാലത്തേയും ജനപ്രിയ ഹാച്ച്‌ബാക്കുകളിലൊന്നായ സ്വിഫ്റ്റിന്റെ ‘ഡെക്ക’എന്നപേരില്‍ ഒരു പരിമിതക്കാല സ്പെഷ്യന്‍ എഡിഷനുമായി എത്തിയിരിക്കുകയാണ് മാരുതി. വിപണിയില്‍ കൂടുതല്‍ നേട്ടം കൊയ്യാന്‍ സ്പോര്‍ടി ലുക്കിന് പ്രാധാന്യം നല്‍കി കൊണ്ടാണ് ഈ സ്പെഷ്യല്‍ എഡിഷന്റെ അവതരണം.

എന്തുകൊണ്ട് നിങ്ങള്‍ സ്വിഫ്റ്റ് ഡെക്കാ വാങ്ങണം? ഇതാ 10 സവിശേഷതകള്‍…

പെലെ, മറഡോണ, സിദാന്‍, മെസ്സി എന്നീ പ്രശസ്ത 10-ാം നമ്ബര്‍ ഫുട്ബോള്‍ കളിക്കാരോടുള്ള ആദര സൂചകമായി ‘നമ്ബര്‍10’ എന്ന് കാറിന്റെ ഇരുവശത്തും ആലേഖനം ചെയ്തിട്ടാണ് ഡെക്ക എഡിഷന്‍ അവതരിച്ചിരിക്കുന്നത്.


‘നമ്ബര്‍10’ എന്ന് കുറിക്കുന്ന ഗ്രീക്ക് പദമായ ‘ഡെക്ക’ എന്ന പേരാണ് ഫുട്ബോള്‍ താരങ്ങളോടുള്ള ആദരവ് പ്രകടിപ്പിക്കാനായി സ്പെഷ്യല്‍ എഡിഷന്‍ സ്വികരിച്ചിരിക്കുന്നത്. സ്വിഫ്റ്റിന്റെ ഡെക്കാ എഡിഷന്‍ പ്രചരണം #PlayLike10 വഴിയാണ് നടത്തപ്പെടുന്നത്.

സ്വിഫ്റ്റിന്റെ മുന്‍ മോഡലുകളില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും വരുത്താതെയാണ് മാരുതി ഡെക്കയെ അവതരിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും ഈ സ്പെഷ്യല്‍ എഡിഷന്‍ സ്വിഫ്റ്റിന്റെ ചില വ്യത്യസ്തമായിട്ടുള്ള പത്ത് പ്രത്യേകതകള്‍ എന്തൊക്കെയെന്ന് നോക്കാം.

1. മുന്‍ ഡോറിന്റെ ഇരുവശങ്ങളിലുമായി ആലേഖനം ചെയ്തിട്ടുള്ള പത്താം നമ്ബര്‍,ബോഡിലുടനീളം വെള്ള നിറത്തിലുള്ള വരകള്‍, സ്പോര്‍ടി ബംബര്‍, ഡ്യുവല്‍ ടോണ്‍ റിയര്‍ വ്യൂ മിറര്‍ എന്നീ സവിശേഷതകളോടുകൂടി ആകര്‍ഷകമായ ചുവപ്പ് നിറത്തില്‍ സ്പോര്‍ടി ലുക്ക് കൈവരിച്ചാണ് ഡെക്ക അവതരിച്ചിരിക്കുന്നത്.

2. കടും ചുവപ്പ് നിറത്തിലുള്ള എക്സ്റ്റീരിയര്‍ ഫിനിംഷ് അത്രകണ്ട് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത്തരക്കാര്‍ക്കായി പേള്‍ വൈറ്റ് നിറത്തിലും ഡെക്ക എഡിഷന്‍ ലഭ്യമാക്കിയിട്ടുണ്ട്.

3. സീറ്റുകള്‍ക്ക് റെഡ്-വൈറ്റ് ഡ്യുവല്‍ ടോണ്‍ നല്‍കി അകവശത്തും ഒരു സ്പോര്‍ടി ഫീല്‍ നല്‍കിയിട്ടുണ്ട്. സീറ്റുകളിലും പത്താം നമ്ബര്‍ ആലേഖനം ചെയ്തിരിക്കുന്നതായി കാണാം.

4. നിലവിലുള്ള സ്വിഫ്റ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി മുന്‍നിര സീറ്റുകളില്‍ ആം റെസ്റ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് ഡെക്കയുടെ വലിയൊരു സവിശേഷത. സ്വിഫ്റ്റിന് പൊതുവെ സുഖപ്രദമായ സീറ്റുകളാണെങ്കില്‍ കൂടിയും ആം റെസ്റ്റ് ഒരധിക കംഫേര്‍ട്ട് പ്രധാനം ചെയ്യാനായി ഉപയോഗിച്ചിരിക്കുന്നു.

5. നാല് സ്പീക്കറുകള്‍ അടക്കമുള്ള ഡ്യുവല്‍ DIN സോണി ടച്ച്‌സ്ക്രീന്‍ ഓഡിയോ സിസ്റ്റമാണ് അകത്തളത്തിലെ മറ്റൊരു സവിശേഷത. കൂടാതെ യുഎസ്ബി, ഓക്സ്, ബ്ലൂട്ടൂത്ത് കണക്റ്റിവിറ്റിയും ലഭ്യമാക്കിയിട്ടുണ്ട്.

6. സ്പോര്‍ടി ലുക്കിന് പ്രാധാന്യം നല്‍കികൊണ്ടാണ് ഡെക്കയെ അവതരിപ്പിച്ചിരിക്കുന്നത് എന്നതിനാല്‍ അകത്തളത്തിലെ സ്പോര്‍ടി ലുക്ക് വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ് ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്‍ബണ്‍ ഫൈബര്‍ ഇന്‍സേര്‍ടുകള്‍. ഡോര്‍ ഹാന്റിലുകളും കാര്‍ബണ്‍ ഫൈബറിലാണ് ഫിനിഷിംഗ് ചെയ്തിരിക്കുന്നത്.

7. സാധാരണ കാറുകളില്‍ കാണാത്തതൊന്നാണ് ആംബിയന്റ് ലൈറ്റിംഗ്. രാത്രികാല ഡ്രൈവിംഗിന് സഹായകമാകും വിധമുള്ള റെഡ് ആംബിയന്റ് ലൈറ്റിംഗാണ് ഡെക്കയുടെ മറ്റൊരു സവിശേഷത.

8. സ്വിഫ്റ്റിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഡെക്ക അവതരിച്ചിട്ടുള്ളത്. അതെ 83 ബിഎച്ച്‌പിയും 115എന്‍എം ടോര്‍ക്കുമുള്ള 1.2ലിറ്റര്‍ കെ സീരീസ് വിവിടി പെട്രോള്‍ എന്‍ജിനും, 74 ബിഎച്ച്‌പിയും 190എന്‍എം ടോര്‍ക്കുമുള്ള 1.3 ഡീസല്‍ ഡിഡിഐഎസ് എന്‍ജിനുമാണ് ഡെക്കയ്ക്കും കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 20.4 കിലോമീറ്റര്‍, ഡീസല്‍ ലിറ്ററിന് 25.2 കിലോമീറ്റര്‍ എന്ന നിരക്കിലാണ് മൈലേജ് പ്രദാനം ചെയ്യുന്നത്.

9. സുരക്ഷയെ മുന്‍നിര്‍ത്തി റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറയും സെന്‍സറുകളും ഡെക്ക എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

10. ആകര്‍ഷകമായ വിലയിലാണ് സ്വിഫ്റ്റ് ഡെക്ക നിരത്തിലെത്തിയിരിക്കുന്നതെന്നും വലിയൊരു സവിശേഷതയാണ്. പെട്രോള്‍ വേരിയന്റിന് 5.94 ലക്ഷവും ഡീസല്‍ വേരിയന്റിന് 6യ87 ലക്ഷവുമാണ് ദില്ലി എക്സ്ഷോറും വിലകള്‍.

എന്തുകൊണ്ട് നിങ്ങള്‍ സ്വിഫ്റ്റ് ഡെക്കാ വാങ്ങണം? ഇതാ 10 സവിശേഷതകള്‍…
ഇത്രയധികം ആകര്‍ഷകമായ ഫീച്ചറുകള്‍ പ്രധാനം ചെയ്യുന്ന സ്വിഫ്റ്റ് ഡെക്ക സ്വന്തമാക്കാന്‍ ഇനിയെന്തിനു കാത്തിരിക്കണം. ഡെക്കയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ക്കായി ചുവടെയുള്ള വീഡിയോ കാണൂ.

