KOYILANDY DIARY

The Perfect News Portal

സ്വരാജ് ട്രോഫി പുരസ്‌ക്കാരം ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്

കൊയിലാണ്ടി: 2017-18 വർഷത്തിലേ മികച്ച പ്രവർത്തനങ്ങൾക്കുള്ള സ്വരാജ് ട്രോഫി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് ഫെബ്രുവരി 19ന് തൃശൂരിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ വകുപ്പ് മന്ത്രിയിൽ നിന്നും 15 ലക്ഷം രൂപ കേഷ് അവാർഡും സ്വരാജ് ട്രോഫിയും പ്രശസ്തിപത്രവും ഏറ്റ് വാങ്ങും. പദ്ധതി നിർവ്വഹണത്തിലും നികുതി പിരിവിലും 100 ശതമാനം നേട്ടം കൈവരിച്ചത്, ഗ്രാമസഭകളിലെ ജനപങ്കാളിത്തത്തിലുണ്ടായ വർദ്ധനവ് അവാർഡ് നിർണ്ണയത്തിൽ ഗ്രാമ പഞ്ചായത്തിനെ അർഹതയുള്ളതാക്കി ഗ്രാമപഞ്ചായത്തിന്റെ ഭരണ സമിതി അംഗങ്ങളുടെ കൃത്യതയും സ്റ്റാൻഡിങ്ങ് കമ്മറ്റി സ്റ്റിയറിങ്ങ് കമ്മറ്റി നിർവ്വഹണ ഉദ്യോഗസ്ഥരുടെ മീറ്റിംങ്ങ് എന്നിവയു അവാർഡ് നിർണ്ണയത്തിന് പ്രാപ്തമാക്കി.

കുടുംബശ്രീ പ്രവർത്തനങ്ങളുടെ വൈവിധ്യം ആശ്രയ പദ്ധതി വിജയകരമായി നടപ്പിലാക്കിയതും, വനിതാ കൂട്ടായ്മയിലൂടെയുള്ള സംഘകൃഷിയും, അവാർഡ് നിർണ്ണയത്തിന് വൃദ്ധർ വികലാംഗർ, ശിശുക്കൾ എന്നിവരുടെ ക്ഷേമത്തിനുള്ള പദ്ധതികളുടെ മികവും, അങ്കണവാടികളെ ശിശു സൗഹൃദമാക്കിയതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ യഥാസമയം തീർക്കുന്നതിൽ ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമായിരുന്നു.

ജൈവ അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരം തിരിച്ച ജൈവ മാലിന്യങ്ങൾ സംസ്ക്കരണത്തിനായി 3 മാസത്തിലൊരിക്കൽ കയറ്റി അയക്കുന്നതും,  മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം എന്ന മുദ്രാവാക്യത്തെ പ്രാവർത്തികമാക്കി നിരവധി നൂതനവും അനുകരണീയവുമായ പദ്ധതികൾ നടപ്പിലാക്കിയതും, ജല സംരക്ഷണം കുടിവെള്ള പദ്ധതികൾ എന്നിവക്ക് പ്രത്യേക പരിഗണന നൽകിയതും അവർഡിന് പരിഗണിക്കപ്പെടുന്നതിന് കാരണമായി.

Advertisements

ഫ്രണ്ടോഫീസ് പ്രവർത്തനം മെച്ചപ്പെടുത്തിയും എല്ലാ സേവനങ്ങളും ഓൺലൈനാക്കിയതും പരാതി പരിഹാര സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കിയതും എന്റെ പഞ്ചായത്ത് മൊബൈലാപ്പിലൂടെ സേവനങ്ങൾ വിരൽത്തുമ്പിലെത്തിച്ചതും എടുത്ത് പറയത്തക്ക നേട്ടങ്ങളാണ്. ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ചതും പാലിയേറ്റീവ് പ്രവർത്തനത്തിന്റെ മികവും പുരസ്കാര പരിഗണനക്ക് മുതൽക്കൂട്ടായി.

Leave a Reply

Your email address will not be published. Required fields are marked *