സ്മൃതിമധുരം 2017 പൂര്‍വ വിദ്യാര്‍ഥി സംഗമം: ഓര്‍മകളുടെ പങ്കുവെക്കല്‍ വേദിയായി

വെസ്റ്റ്ഹില്‍: നവതി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സ്മൃതിമധുരം 2017 പൂര്‍വ വിദ്യാര്‍ഥി സംഗമം ഓര്‍മകളുടെ പങ്കുവെക്കല്‍ വേദിയായി. 1958 മുതല്‍ 2010 വരെ കാലയളവില്‍ പഠിച്ചവരാണ് ഒത്തുചേര്‍ന്നത്.
മുതിര്‍ന്ന പൂര്‍വ വിദ്യാര്‍ഥികളെ ആദരിച്ചു. വിദ്യാര്‍ഥികളുടെ കലാ പരിപാടികളും നടന്നു. ഒത്തുചേരലിന്റെ ഭാഗമായി സ്കൂളിലെ മരച്ചില്ലകളില്‍ കൊടും വേനലില്‍ ദാഹജലം കിട്ടാതെ വിഷമിക്കുന്ന പക്ഷികള്‍ക്ക് മണ്‍കലത്തില്‍ കുടിനീര്‍ ഒരുക്കി പൂര്‍വ വിദ്യാര്‍ഥികള്‍ മാതൃകയായി.

സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് മോഹന്‍ദാസ് വി. അധ്യക്ഷത വഹിച്ചു. മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും പൂര്‍വ വിദ്യാര്‍ഥിനിയുമായ രേണുകാദേവി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സി. സുജയ, ഹെഡ്മിസ്ട്രസ് സി. ജയഷീല, പി.ടി.എ. പ്രസിഡന്റ് സി. ലതീഷ് കുമാര്‍, ലോക്കല്‍ മാനേജര്‍ സി. ബ്രിജിലിയ, പൂര്‍വാധ്യാപക പ്രതിനിധി സി. തെരസില്‍ഡ്, രാജീവ് എന്നിവര്‍ സംസാരിച്ചു.

