KOYILANDY DIARY.COM

The Perfect News Portal

സ്ത്രീകള്‍ വെറുത്തിരുന്ന ടിജി രവിയെ കരയിപ്പിച്ച സ്ത്രീ; മകന്‍ ശ്രീജിത്ത് രവി പറയുന്നു

തെറ്റിദ്ധരിക്കരുത്, ആ സ്ത്രീ ടിജി രവിയുടെ അന്തരിച്ച പ്രിയ പത്‌നി ഡോ. സുഭദ്രയാണ്. ടിജി രവി എന്ന പേരുകേട്ടാല്‍ സ്ത്രീകള്‍ക്ക് നെഞ്ചിടിപ്പു കൂടുന്നൊരു കാലം മലയാള സിനിമയില്‍ ഉണ്ടായിരുന്നു. അത്രയേറെ സ്ത്രീകളെ സിനിമകളില്‍ പീഡിപ്പിച്ചിരുന്ന ടി ജി രവിയെ വെറുപ്പോടെ മാത്രമേ കേരളത്തിലെ സ്ത്രീകള്‍ കണ്ടിട്ടുള്ളൂ. അത് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ വിജയമാണ്. എന്നാല്‍ വ്യക്തി ജീവിതത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ടിജി രവി. ഭാര്യയെയും മക്കളെയും അത്രയേറെ സ്‌നേഹിയ്ക്കുന്ന ഭര്‍ത്താവ്. ഭാര്യ ഉപയോഗിച്ചിരുന്ന പഴയ നോക്കിയ ഫോണാണ് ഇപ്പോഴും ടിജി രവി ഉപയോഗിക്കുന്നത്. തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആ ഫോണ്‍ കാണാതെ പോയി തിരിച്ചു കട്ടിയപ്പോള്‍ അദ്ദേഹം കരയുകയായിരുന്നത്രെ. അച്ഛനെ കുറിച്ച് മകന്‍ ശ്രീജിത്ത് രവി പറയുന്നു

Share news