സ്കൂള്‍ വാനില്‍ സ്വകാര്യ ബസ്സിടിച്ച് എട്ട് കുട്ടികള്‍ മരിച്ചു

കര്‍ണാടകം: മംഗലാപുരത്തിനടുത്ത് കുന്ദാപുരത്ത് സ്കൂള്‍ വാനില്‍ സ്വകാര്യ ബസ്സിടിച്ച് എട്ട് കുട്ടികള്‍ മരിച്ചു.നികിത, അനന്യ, സെലിസ്റ്റ, അന്‍സിത, അല്‍വിറ്റ, റോയ്സ്റ്റന്‍, ഡെല്‍വിന്‍, ക്ലാരിഷ എന്നിവരാണ് മരിച്ചത്. 12 കൂട്ടികള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് അപകടം നടന്നത്. പ്രദേശത്തെ ഡോണ്‍ ബോസ്കോ സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മണിപ്പാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
