KOYILANDY DIARY

The Perfect News Portal

എസ്. എഫ്. ഐ നേതൃത്വത്തിൽ ആരംഭിച്ച “സേവ് ഇന്ത്യ മാർച്ച്” സമാപിച്ചു

കൊയിലാണ്ടി: എസ്. എഫ്. ഐ നേതൃത്വത്തിൽ കാൽനട ജാഥ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അരിക്കുളം മുതൽ കൊയിലാണ്ടി വരെ “സേവ് ഇന്ത്യ മാർച്ച്” കാൽനട ജാഥ സംഘടിപ്പിച്ചത്. ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, പൊതുമേഖല സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, ഇന്ധന വില വർദ്ധനവ് പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് എസ്എഫ്ഐ സംഘടിപ്പിച്ച സേവ് ഇന്ത്യ മാർച്ച്‌ സംഘടിപ്പിച്ചത്.

അരിക്കുളത്ത് നിന്നാണ് സേവ് ഇന്ത്യ മാർച്ച് ആരംഭിച്ചത്. ജാഥ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സിനാൻ ഉമ്മർ ഉദ്ഘാടനം ചെയ്തു. തടർന്ന് നമ്പ്രത്തുകര, മുത്താമ്പി, പെരുവട്ടൂർ, ബപ്പൻകാട് ട് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. സമാപന സമ്മേളനം കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് DYFI ജില്ലാ പ്രസിഡന്റ്‌ അഡ്വ: എൽ. ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. ജാഥ വൈസ് ക്യാപ്റ്റൻ അമൽ രാജീവ്‌ അധ്യക്ഷത വഹിച്ചു. ജാഥ  ക്യാപ്റ്റൻ ഫർഹാൻ, ഏരിയ ജോയിൻ്റ് സെക്രട്ടറി അഖിൽ, ജാഥ മാനേജർ ജാൻവി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *