സുരക്ഷ പന്തലായനി ഈസ്റ്റ് യൂണിറ്റിന് ഓക്സി മീറ്റർ നൽകി
കൊയിലാണ്ടി: പ്രവാസി കൂട്ടായ്മ സുരക്ഷ പന്തലായനി ഈസ്റ്റ് യൂണിറ്റിന് ഓക്സി മീറ്റർ നൽകി. എൻ.വൈ.എൽ മണ്ഡലം സെക്രട്ടറി ഇസ്മായിൽ കരീമിൽ നിന്ന് കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സണും സുരക്ഷ പാലിയേറ്റീവ് രക്ഷാധികാരിയുമായ സുധ കിഴക്കേപ്പാട്ട് ഏറ്റു വാങ്ങി. സിപിഎം ബ്രാഞ്ച് സെക്രട്ടറി പി ചന്ദ്രശേഖരൻ, സുരക്ഷ സെക്രട്ടറി വി. എം അനൂപ് എന്നിവർ പങ്കെടുത്തു.

