KOYILANDY DIARY

The Perfect News Portal

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എസ്.എ ബോബ്‌ഡെ ചുമതലയേറ്റു

സുപ്രീംകോടതിയുടെ 47-ാമത്‌ ചീഫ്‌ ജസ്‌റ്റിസായി എസ്‌ എ ബോബ്‌ഡെ ചുമതലയേറ്റു. രാഷ്‌ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. ശബരിമല യുവതീപ്രവേശന പുനഃപരിശോധനാ ഹര്‍ജികള്‍ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാകും പരിഗണിക്കുക. അയോധ്യാഭൂമിതര്‍ക്ക കേസില്‍ ക്ഷേത്രം പണിയാന്‍ അനുവാദം നല്‍കിയ വിധി ബോബ്‌ഡെ അംഗമായ ബെഞ്ചാണ്‌ പ്രഖ്യാപിച്ചത്‌.

സ്ഥാനമൊഴിഞ്ഞ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ സുപ്രീംകോടതി മുന്‍ജീവനക്കാരി ഉന്നയിച്ച ലൈംഗിക ആരോപണത്തില്‍ കഴമ്ബില്ലെന്ന്‌ കണ്ടെത്തിയ മൂന്നംഗബെഞ്ചിന്റെ അധ്യക്ഷനായിരുന്നു. ചീഫ്‌ ജസ്‌റ്റിസും ഉപരാഷ്‌ട്രപതിയുമായിരുന്ന മുഹമ്മദ്‌ ഹിദായത്തുള്ളയ്‌ക്കുശേഷം നാഗ്‌പുര്‍ ബാര്‍ അസോസിയേഷനില്‍നിന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസാകുന്ന വ്യക്തിയാണ് ബോബ്‌ഡെ.

Leave a Reply

Your email address will not be published. Required fields are marked *