സുകുമാരന്‍ നായരുടെ പ്രസ്താവന കേരളം രണ്ടു കൈയും നീട്ടി സ്വീകരിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ചങ്ങനാശ്ശേരി: കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എന്‍.എസ്.എസിനെ കണ്ണുരുട്ടി പേടിപ്പിക്കുകയോ കാവി പുതപ്പിക്കുകയോ ചെയ്യേണ്ടെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവന കേരളം രണ്ടു കൈയും നീട്ടി സ്വീകരിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്‍.എസ്.എസിന്‍റെ മതേതരമുഖം വിളിച്ചറിയിക്കാന്‍ ആ ഒരൊറ്റ പ്രസ്താവന മതി. എന്‍.എസ്.എസ് ഒരു തീരുമാനമെടുക്കുമ്ബോള്‍ അത് മറ്റു മതവിഭാഗങ്ങളുടെ ക്ഷോഭത്തിന് ഇരയാക്കരുതെന്ന് സംഘടനയുടെ ഭരണഘടനയില്‍ എഴുതിവെച്ച മന്നത്ത് പത്മനാഭനാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ മതേതരവാദി എന്നും ചെന്നിത്തല പറഞ്ഞു. മന്നം ജയന്തി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
