സിപിഐ എം പ്രവര്‍ത്തകന്റെ കൊലപാതകം: 2 പേര്‍ കസ്‌റ്റഡിയില്‍

കാസര്‍ഗോഡ്: സിപിഐ എം പ്രവര്‍ത്തകന്‍ ഉപ്പള സൊങ്കാലിലെ അബൂബക്കര്‍ സിദ്ദിഖിനെ ആര്‍എസ്‌എസ് ക്രിമിനലുകള്‍ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള പ്രതാപ് നഗറിലെ അശ്വത്, കാര്‍ത്തിക് എന്നിവരാണ് പൊലീസ് പിടിയിലായത്. കൊലയ്ക്കുപയോഗിച്ച കത്തി സംഭവസ്ഥലത്തിന് സമീപം പൊലീസ് കണ്ടെത്തി .
കൊലപാതക സംഘത്തില്‍ നാലുപേരുണ്ടെന്നാണ് സൂചന. ഇവര്‍ ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്റെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേകസംഘമാണ് കൊലപാതകം അന്വേഷിക്കുന്നത്.

സിദ്ദിഖിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പകല്‍ വിലാപയാത്രയായി കാലിക്കടവ് , ചെറുവത്തൂര്‍ , നീലേശ്വരം മാര്‍ക്കറ്റ്, കാഞ്ഞങ്ങാട്, പാലക്കുന്ന്, കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, കുമ്ബള, ഉപ്പള എന്നിവിടങ്ങളിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് സ്വദേശമായ സൊങ്കാലിലെ ജുമ മസ്ജിദ് ഖബറിടത്തില്‍ ഖബറടക്കും.

