KOYILANDY DIARY

The Perfect News Portal

സിഡി കണ്ടെടുക്കും സോളാര്‍ കമ്മീഷന്‍. ബിജു രാധാകൃഷ്ണന്‌ സുരക്ഷ ഉറപ്പാക്കും

കൊച്ചി:  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായുളള ലൈംഗികരോപണ കേസില്‍ സോളാര്‍ കമ്മീഷന്‍ നിലപാട് കടുപ്പിക്കുന്നു. സിഡി കണ്ടെത്താന്‍ ശ്രമം നടത്തുമെന്നും സിഡി കണ്ടെടുക്കുമെന്നും ബിജു രാധാകൃഷ്ണന്‍ സുരക്ഷാ ഉറപ്പാക്കുമെന്നും സോളാര്‍ കമ്മീഷന്‍ പറഞ്ഞു.

ബിജുരാധാകൃഷ്ണന്റെ പക്കലുള്ള സിഡി കണ്ടെടുക്കുമെന്ന് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അറിയിച്ചു. കണ്ടെടുക്കുന്നതിന്റെ വിശദാംശങ്ങള്‍ കമ്മീഷന്‍ രഹസ്യമായി സൂക്ഷിക്കും. ബിജുവിന് സുരക്ഷ ഉറപ്പാക്കുമെന്നും സോളാര്‍ കമ്മീഷന്‍ പറഞ്ഞു.

സിഡിയുടെ 56 കോപ്പികള്‍ കൈയ്യിലുണ്ടെന്നും സിഡി നല്‍കാന്‍ 10 മണിക്കൂര്‍ സമയം അനുവദിക്കണമെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ ബോധിപ്പിച്ചു. കാറില്‍ പോയാല്‍ പത്ത് മണിക്കൂറുകൊണ്ട് സിഡി സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എത്തിക്കാമെന്ന് ബിജു രാധാകൃഷ്ണന്‍ കമ്മീഷനോട് പറഞ്ഞു. സിഡി പിടിച്ചെടുക്കാന്‍ കമ്മീഷന് അധികാരമുണ്ടോ എന്ന് കമ്മീഷന്‍ പരിശോധിക്കുന്നു.

Advertisements

കേരളത്തിനകത്ത് തന്നെയല്ലേയെന്ന് സിഡിയുളളതെന്ന് സോളാര്‍ കമ്മീഷന്‍ ചോദിച്ചു. കേരളത്തിന് പുറത്താണെങ്കില്‍ വീണ്ടെടുക്കാനുളള സാധ്യതകള്‍ കമ്മീഷന്‍ ആരായുന്നു. തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും രേഖകള്‍ വീണ്ടെടുക്കാനായില്ലെന്നും നാലിടങ്ങളിലായി തെളിവുകള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ബോധിപ്പിച്ചു. തന്റെ കൈയ്യില്‍ തെളിവുകള്‍ ഉണ്ടെന്ന് തന്നെയായിരുന്നു ഇന്നും ബിജു രാധാകൃഷ്ണന്‍ കമ്മീഷനു മുന്നില്‍ പറഞ്ഞത്. ബ്രെയിന്‍മാപ്പിംഗ് അടക്കം ഏത് ശാസ്ത്രീയ പരിശോധനക്കും തയാറാണെന്നും ബിജു സോളാര്‍ കമ്മീഷന് നല്‍കിയ അപേക്ഷയില്‍ പറഞ്ഞു