KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് സ്കൂളുകള്‍ ഉടൻ തുറക്കില്ല

തിരുവനന്തപുരം: ഈ മാസം 15ന് ശേഷം സ്കൂളുകള്‍ തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവ് സംസ്ഥാനം ഉടന്‍ നടപ്പാക്കില്ല. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ സ്കൂളുകള്‍ തുറക്കുന്നത് പ്രായോഗികമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ജില്ല അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു.

തീയറ്ററുകളിലും മള്‍ട്ടിപ്ലക്സുകളും 50 ശതമാനം ആളുകളെ വെച്ച്‌ തുറക്കാമെന്നും കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഇതും തല്‍ക്കാലം നടപ്പാക്കേണ്ടതില്ലെന്നാണ് കേരളത്തിൻ്റെ നിലപാട്. വിവാഹം, മരണാനന്തര ചടങ്ങ് എന്നിവക്ക് 50, 20 പേര്‍ പങ്കെടുക്കാമെന്ന നിലവിലെ ഇളവ് തുടരും.

കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കര്‍ശന നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നത്. സമ്ബര്‍ക്കവ്യാപനം തടയാന്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കിയാണ് ഉത്തരവ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *