KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് സെമി ഹൈസ്പീഡ് ട്രെയിന്‍ വരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്ക് ഓടിയെത്താന്‍ വെറും നാലര മണിക്കൂര്‍. സെമി ഹൈസ്പീഡ് ട്രെയിനുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയൊരുക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് വരെ മൂന്നാമത്തേയും നാലാമത്തേയും ബ്രോഡ് ഗേജ് പാതകള്‍ ഉണ്ടാക്കും.

പ്രത്യേക റെയില്‍ കൊറിഡോര്‍ വഴി മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് ഹൈ സ്പീഡ് ട്രെയിനോടുക. തിരുവനന്തപുരത്തു നിന്നും എറണാകുളം വരെ ഒന്നര മണിക്കൂര്‍ കൊണ്ടും തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ നാലര മണിക്കൂര്‍ കൊണ്ടും ഹൈസ്പീഡ് ട്രെയിന്‍ ഓടിയെത്തും. ഇതടക്കം വന്‍കിട വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന സൂചനയാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പ്രസംഗത്തില്‍ നിന്ന് :

Advertisements
  • കണ്ണൂര്‍ വിമാനത്താവളം വികസനത്തിന്റെ കവാടമാക്കും
  • ശബരിമല വിമാനത്താവളത്തിന് നടപടി തുടങ്ങി
  • ദുരന്തത്തെ അതിജീവിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
  • ഗെയില്‍ പദ്ധതി പുരോഗതിയുടെ പാതയില്‍
  • ഗ്രീന്‍ ക്യാമ്ബസ് പദ്ധതി ആവിഷ്കരിക്കും
  • സോളാര്‍ ബയോഗ്യാസ് പദ്ധതികള്‍ക്ക് മുന്‍ഗണന
  • കെഎസ്‌ആര്‍ടിസി വരുമാനം കൂടി
  • ആദിവാസി കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി
  • ഐടി ടൂറിസം മേഖലകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും
  • കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമായി

പ്രളയ സഹായം വൈകുന്നു എന്നാരോപിച്ച്‌ ഗവര്‍ണറുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം ബഹളം വച്ചു. പ്രസംഗം ശ്രദ്ധിച്ച്‌ കേള്‍ക്കാനായിരുന്നു ഗവര്‍ണറുടെ മറുപടി. ഒമ്ബത് ദിവസമാണ് നിയമസഭ സമ്മേളിക്കുന്നത്. 31 ന് ധനമന്ത്രി തോമസ് ഐസക് അടുത്ത സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *