മാനന്തവാടി: സംഘപരിവാര്‍ സംഘടനകള്‍ പഴശ്ശിരാജ വീരാഹുതി ദിനാചരണം നടത്തി. പഴശ്ശി സ്മൃതിമണ്ഡപത്തിലേക്ക് തീര്‍ഥയാത്രയും പുഷ്പാര്‍ച്ചനയും നടത്തി. തോണിച്ചാല്‍ പഴശ്ശി ബാല മന്ദിരത്തില്‍നിന്ന് തുടങ്ങിയ ബൈക്ക് റാലി ടൗണ്‍ ചുറ്റി സ്മൃതിമണ്ഡപത്തില്‍ സമാപിച്ചു.