KOYILANDY DIARY

The Perfect News Portal

ഷാർജ കെ.എം.സി.സി. സുവർണ്ണമുദ്ര സമൂഹ വിവാഹം 30ന്‌ കാപ്പാട്

കൊയിലാണ്ടി : ഷാർജ കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സുവർണ്ണ മുദ്ര സമൂഹ വിവാഹം സംഘടിപ്പിക്കുന്നു. 30ന് ശനിയാഴ്ച  കാപ്പാട് ഇലാഹിയ കാമ്പസിൽ വെച്ച് നടത്തുമെന്ന്  ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജാതി മത ഭേദമന്യെ 25 യുവതികൾ സുമംഗലികളാകും.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ വിവാഹങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. സുവർണ്ണ മുദ്രയുടെ ഭാഗമായി  9 മണിക്ക്‌ വിദ്യാർത്ഥി യുവജനസംഗമം, ഉച്ചയ്ക്ക് 2 മണിക്ക്‌ കെ.എം.സി.സി. ഗ്ലോബ്ബൽ മീറ്റ്, 4.30 ന്  കുടുംബ സംഗമം, 6.30ന് വിവാഹ സദസ്സ്  എന്നീ പരിപാടികൾ ഉണ്ടായിരിക്കും. വിവാഹസദസ്സിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം  പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ഉൽഘാടനം ചെയ്യും.

കെ. പി. എ. മജീദ്, പ്രതിപക്ഷ ഉപനേതാവ് എം. കെ. മുനീർ, എം. കെ. രാഘവൻ എം. പി, കെ. ദാസൻ എം. എൽ. എ,  പി. കെ. കെ. ബാവ, പാറക്കൽ അബ്ദുള്ള എം. എൽ. എ, നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, പി. കെ. ഫിറോസ്, സി. കെ. സുബൈർ, മിസ്ഹബ്ബ് കീഴരിയൂർ തുടങ്ങിയവർ സംബന്ധിക്കും.

Advertisements

കൂടാതെ സുവർണ്ണ മുദ്ര പദ്ധതിയിലൂടെ വിവാഹിതരായ വധൂവരൻമാരുടെ കുടുംബ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. 2006 ൽ ആരംഭിച്ചതാണ്‌ സുവർണ്ണ മുദ്ര പദ്ധതി.  കൊയിലാണ്ടി, വടകര, നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിലും വിവാഹ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ 125 യുവതികൾ സുമംഗലികളായിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

മീഡിയാ ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ വി.പി. ഇബ്രാഹിംകുട്ടി, ടി. ഹാഷിം, സൂപ്പി തിരുവള്ളൂർ, മുസ്തഫ മുട്ടുങ്ങൽ, നിസാർ വെള്ളികുളങ്ങര, അബ്ദുറഹിമാൻ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *