ശ്രീ കാളിയത്ത് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനം

കൊയിലാണ്ടി: ശ്രീ കാളിയത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫെബ്രുവരി 8 വ്യാഴാഴ്ച നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി പാടേരി ഇല്ലത്ത് നാരായണന് നമ്പൂതിരിപ്പാട് നേതൃത്വം നല്‍കും.
ശ്രീ ഭദ്രകാളി ഭഗവതിക്ക് തന്ത്രി പൂജ, നാഗപ്രതിഷ്ഠയില്‍ പ്രതിഷ്ഠാദിന പൂജ, കരിങ്കാളിക്ക് നിവേദ്യപൂജ എന്നിവയുണ്ടായിരിക്കും. ഉച്ചക്ക് 12.30 മുതല്‍ അന്നദാനം, വൈകീട്ട് ഭജന, നിറമാല എന്നിവ ഉണ്ടായിരിക്കും.
