KOYILANDY DIARY

The Perfect News Portal

കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞു വീണ് മരിച്ചു

പ്രശസ്ത കഥകളി ആചാര്യന്‍ പത്മൂഭൂഷന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞു വീണ് മരിച്ചു. 89 വയസായിരുന്നു. കൊല്ലം അഞ്ചലിലെ അഗസ്ത്യകോട് മഹാദേവ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിച്ചു കൊണ്ടിരിക്കെ വേദിയില്‍ കുഴഞ്ഞ് വീണ അദ്ദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മടവൂരിന്റെ ഏറ്റവും ഇഷ്ടപെട്ട കത്തി വേഷത്തില്‍ പുറപ്പാട് കഴിഞ്ഞ് തിരശ്ശീലയ്ക്കു പിന്നില്‍ ചടങ്ങു
കള്‍ നിര്‍വ്വഹിക്കുമ്പോഴായിരുന്നു മഹാ കലാകാരന്‍ രാവണവിജയത്തിലെ രാവണനെ പൂര്‍ത്തിയാക്കാനാകാതെ രംഗമൊഴിഞ്ഞത് .

വേദികരികെ കുഴഞ്ഞ് വീണതും ഉടന്‍ തന്നെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അദ്ദേഹത്തെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisements

30 വയസ്സുമുതല്‍ കെട്ടിയാടുന്ന മടവൂരിന്റെ ഒരു പക്ഷെ 2500 മത്തെ വേദിയാകാമെന്ന് ശിഷ്യര്‍ പറഞ്ഞു. രാവണന്‍, കീചകന്‍, ദുര്യോദനന്‍, ഭാണന്‍, ഇടുമ്പന്‍, കുന്തി, ഹനുമാന്‍, തുടങ്ങി കത്തി വേഷങ്ങളില്‍ മടവൂര്‍ തന്റേതായ ശൈലിയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചു.

പത്തു വര്‍ഷത്തോളം കേരള കലാമണ്ഡലത്തില്‍ കഥകളി അധ്യാപകനായിരുന്നു. 1998 -ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, 2009-ല്‍ സംസ്ഥാന കഥകളി അവാര്‍ഡ് എന്നിവ നേടി.

സാവിത്രിയമ്മയാണ് ഭാര്യ. മക്കള്‍: മധു, മിനി ബാബു, ഗംഗാ തമ്പി (ഭരതനാട്യം കലാകാരി, അടയാര്‍ കലാക്ഷേത്രം അധ്യാപിക). മരുമക്കള്‍: ബീവി, കിരണ്‍ പ്രഭാകര്‍, തമ്പി.

Leave a Reply

Your email address will not be published. Required fields are marked *