KOYILANDY DIARY.COM

The Perfect News Portal

ശ്രീദേവി അമ്മ ഫൗണ്ടേഷൻ അവാർഡ്: ഉന്നത വിജയികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: മുൻ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും. വടകര എം.എൽ.എ. യുമായിരുന്ന കെ.ചന്ദ്രശേഖരന്റെയും. അഷ്ട വൈദ്യരായിരുന്ന താപ്പള്ളി ശേഖരൻ വൈദ്യരുടെയും സ്മരണക്കായി ശ്രീദേവി അമ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കാഷ് അവാർഡുകൾക്കായി എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട്, വയനാട്, ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട താലൂക്കുകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിച്ചുവന്ന 10-ാംതര വിദ്യാർത്ഥികൾക്ക് ചന്ദ്രശേഖരൻ സ്മാരക അവാർഡിന് അപേക്ഷിക്കാം. വടകര, കൊയിലാണ്ടി, താമരശ്ശേരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ സ്ഥിര താമസക്കാരും, പ്ലസ് ടു പരീക്ഷയിൽ മികച്ച ഗ്രേഡ് നേടിയ വരുമായ വിദ്യാർത്ഥികൾക്കാണ് താപ്പള്ളി ശേഖരൻ വൈദ്യർ സ്മാരക അവാർഡിന് പരിഗണിക്കുന്നത്.

ഓരോ താലൂക്കിലും, മൂന്ന് പേർക്ക് വീതമാണ് അവാർഡ് നൽകുക. ജൂൺ 16ന് നടക്കുന്ന വിജയോത്സവത്തിൽ അവാർഡ് വിതരണം ചെയ്യും. അവാർഡിനുള്ള അപേക്ഷകർ സ്വന്തം വിവരണവും, മാർക്ക് ലിസ്റ്റിന്റെ പകർപ്പും, ഫോട്ടോയും, വടകര എടോടിയിലെ എക്സ്പേർട്സ് അക്കാദമിയിൽ എത്തിക്കണം അവസാന തിയ്യതി 14-6.2019- വാട്സ് അപ്പ് നമ്പർ 7510139779

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *