ശബരിനാഥിനെ അറസ്റ്റ് ചെയ്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ ശബരിനാഥനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഇ.കെ. ശീതൽ രാജ് ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡണ്ട് അജയ് ബോസ്, വൈസ് പ്രസിഡണ്ട് തൻഹീർ കൊല്ലം, റാഷിദ് മുത്താമ്പി, അഭിനവ് കണക്കശ്ശേരി, അമൽ ചൈത്രം,അഡ്വ. ഷഹീർ, റൗഫ് ചെങ്ങോട്ടുകാവ്, സജിത് കാവുംവട്ടം, ഷിജീഷ് തുവ്വക്കോട്, ജാസിം നടേരി, അൻസൽ പെരുവട്ടൂർ എന്നിവർ നേതൃത്വം നൽകി.


