വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്തി പുതുക്കിയ നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത്. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുള്ളവർക്ക് വര്‍ധനയില്ല. അടുത്ത ഒരു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയാണ് പ്രഖ്യാപിച്ചത്. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും നിരക്ക് കൂട്ടില്ല. സംസ്ഥാനത്ത് 25 ലക്ഷം ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്. 51 മുതല്‍ 150 വരെ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 25 പൈസയുടെ വര്‍ധനയുണ്ടാകും.

അനാഥാലയം, അങ്കണവാടി, വൃദ്ധസദനം എന്നിവിടങ്ങളില്‍ നിരക്ക് വര്‍ധനയില്ല. മാരക രോഗികളുള്ള വീടുകള്‍ക്കുള്ള ഇളവ് തുടരും. പെട്ടിക്കടകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും റെഗുലേറ്ററി കമ്മീഷന് പ്രഖ്യാപിച്ചു. പുതുക്കിയ വൈദ്യുതിനിരക്ക് ജൂലൈ മുതൽ പ്രാബല്യത്തിൽവരും.


