KOYILANDY DIARY

The Perfect News Portal

‘വൃക്കക്കൊരു തണല്‍’ മെഗാ സൗജന്യ എക്സിബിഷന്‍ നാളെ തുടക്കമാകുo

കൊയിലാണ്ടി > നഗരസഭയും തണല്‍ വടകരയും ചേര്‍ന്ന് 20 മുതല്‍ 23 വരെ കൊയിലാണ്ടി നഗരസഭാ ടൌണ്‍ഹാളില്‍ നടത്തുന്ന ‘വൃക്കക്കൊരു തണല്‍’ മെഗാ സൗജന്യ എക്സിബിഷന് കൊയിലാണ്ടി നഗരം ഒരുങ്ങി. വര്‍ധിച്ചുവരുന്ന വൃക്ക–ക്യാന്‍സര്‍ രോഗങ്ങളെകുറിച്ചുള്ള പ്രദര്‍ശനവും വിശദീകരണങ്ങളുമാണ് എക്സിബിഷനില്‍ ഉണ്ടാകുകയെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.. ഏതാണ്ട് ഒരു ലക്ഷത്തോളം പേര്‍ പ്രദര്‍ശനം കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20ന് കലക്ടര്‍ എന്‍ പ്രശാന്ത് എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയാകും.

കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളേജുകളുടെയുംതലശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെയും സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ടാകും. മനുഷ്യശരീരവും ആന്തരാവയവങ്ങളും പ്രദര്‍ശിപ്പിച്ച് രോഗസാധ്യതയെകുറിച്ചും മുന്‍കരുതലുകളെകുറിച്ചും ബോധ്യപ്പെടുത്തും. 12 പവലിയനുകളാണ് പ്രദര്‍ശനത്തിലുള്ളത്. ഒന്നു മുതല്‍ ആറു വരെ വൃക്കരോഗങ്ങളുമായും ഏഴു മുതല്‍ ഒമ്പതുവരെ ക്യാന്‍സറുമായും ബന്ധപ്പെട്ട പവയലിയനുകളാകും.

പ്രദര്‍ശനം കാണാന്‍ വരുന്നവര്‍ക്ക് വൃക്കരോഗം കണ്ടെത്തുന്നതിന്റെ‘ഭാഗമായുള്ള യൂറിയ ആല്‍ബുമിന്‍ പരിശോധന നടത്തും. എക്സിബിഷന് മുന്നോടിയായി ജില്ലാ സ്നേഹസ്പര്‍ശം, മലബാര്‍ ഗോള്‍ഡ്, ഇഖ്റ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ കൊയിലാണ്ടി സബ് ജില്ലയിലെ 7500 ലധികം സ്കൂള്‍ കുട്ടികളില്‍ വൃക്കരോഗ സാധ്യതാ സ്ക്രീനിങ് പരിശോധന നടത്തി വരികയാണ്.

Advertisements

എക്സിബിഷന്റെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം കെ ദാസന്‍ എംഎല്‍എ നിര്‍വഹിച്ചു. പ്രചാരണ സപ്ളിമെന്റ് ഗുരു ചേമഞ്ചേരി പ്രകാശനം ചെയ്തു. വിവിധ സ്കൂളുകളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ അടക്കമുള്ള വിളംബര ജാഥ ചൊവ്വാഴ്ച കൊയിലാണ്ടി ടൌണില്‍ നടന്നു. ബുധനാഴ്ച വൈകീട്ട് കോരപ്പുഴ മുതല്‍ മൂരാട് വരെയുളള ബൈക്ക് റാലി നടക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ കെ ഗീതാനന്ദന്‍, എ അസീസ്, ഷമീര്‍, നജീബ് തിക്കോടി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *