വീട് കുത്തിത്തുറന്ന് മോഷണം

പാറശാല : ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവനും രണ്ട് സ്വര്‍ണ വാച്ചും 25,000 രൂപയും മോഷ്ടിച്ചു. കൊറ്റാമം കെല്‍പാമിന് സമീപം വിനായകനഗറില്‍ റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന് ശശികുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ശശികുമാറും കുടുംബവും 10ന് വീടുപൂട്ടി കുടുംബസമേതം തിരുവനന്തപുരത്തുള്ള മകളുടെ വീട്ടില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം തിരികെ എത്തിയപ്പോഴാണ് മോഷണവിവരം വീട്ടുകാര്‍ അറിഞ്ഞത്.
വീടിന്റെ മുന്‍വശത്തെയും പുറകിലത്തെയും വാതിലുകളുടെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി തെളിവെടുത്തു. പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

