വീട്ടില്‍ അതിക്രമിച്ച് കയറിയ മദ്ധ്യവയസ്കന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരം> പേട്ട പള്ളിമുക്കില്‍ ബേക്കറിയുടമയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ മദ്ധ്യവയസ്കന്‍ വീട്ടുകാരെ പുറത്താക്കിയശേഷം വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചുബേക്കറിയുടമയുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
എന്നെകൊല്ലാന്‍ വരുന്നേ, വെട്ടാന്‍ വരുന്നേയെന്ന് വിളിച്ചുകൂവിയാണ് ഇയാള്‍ വീട്ടില്‍ കയറിയതെന്ന് വീട്ടമ്മ പറഞ്ഞു.അജ്ഞാതനെ കണ്ട് ഓടിയിറങ്ങിയ വീട്ടമ്മ അയല്‍വാസികളെ കൂട്ടി വരുമ്പോഴേയ്ക്ക് ഇയാള്‍ മുകള്‍ നിലയില്‍ കയറി അകത്തുനിന്ന് കതകടച്ച് മുറിയില്‍ തൂങ്ങിയത്.ജീന്‍സും ഷര്‍ട്ടും ധരിച്ച ഇയാളുടെ പോക്കറ്റില്‍ നിന്ന് ജനറല്‍ ആശുപത്രിയിലെ ഒരു തുണ്ട് കണ്ടെടുത്തു. അതില്‍ ബാബു(49), കണ്ണമ്മൂല എന്നാണ് എഴുതിയിരിക്കുന്നത്.

