വിസിറ്റിംഗ് വിസയില്‍ ബഹ്‌റൈനിലെത്തിയ മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ചു
 
        മനാമ : വിസിറ്റിംഗ് വിസയില്‍ ബഹ്‌റൈനിലെത്തിയ മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ചു. തൃശൂര്‍ കോട്ടപ്പുറം സ്വദേശി ബെന്നി നോബെര്‍ട്ട് (28) ആണ് ഉറക്കത്തിനിടെ താമസ സ്ഥലത്തുവെച്ച് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.



 
                        

 
                 
                