വിലങ്ങാട് മലയോരത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ച സംഭവത്തില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വനംവകുപ്പ് ജീവനക്കാരെ തടഞ്ഞു.വിലങ്ങാട് ഇന്ദിരാ നഗറില്‍ തരിപ്പ കോളനിയിലാണ് കാട്ടാനയിറങ്ങി വന്‍ തോതില്‍ ക്യഷി നശിപ്പിച്ചത്.
രാവിലെ 9 മണിക്ക് സ്ഥലത്തെത്തിയ ഫോറസ്റ്റ് ജീനക്കാരായ വി.പി. സുനേന്ദ്രന്‍, അശ്വിനികുമാര്‍, എം.സി. മനോജ് എന്നിവരെയാണ് തടഞ്ഞത്.
തരിപ്പ കോളനി ഭാഗത്ത് സ്ഥാപിച്ച ഫെന്‍സിങ് ലൈറ്റ് തകറാറിലായ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും അധികൃതര്‍ എടുത്തില്ലെന്നാണ് പ്രധാനപരാതി.