വാണിമേല്‍ പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നു

നാദാപുരം: വാണിമേല്‍ പുഴയില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ക്രമാതീതമായി വെള്ളം ഉയര്‍ന്നു. ഇതോടെ പരിസരത്ത് താമസിക്കുന്നവര്‍ പരിഭ്രാന്തിയിലായി. വാണിമേല്‍ പുഴയുടെ ഭാഗമായ വിഷ്ണുമംഗലം ബണ്ട് പരിസരത്ത് വെള്ളം കവിഞ്ഞൊഴുകുകയാണ്. ഇതു കാണാന്‍ ദൂരെ ദിക്കുകളില്‍നിന്ന് ഇവിടേക്ക് ആളുകള്‍ എത്തുന്നുണ്ട്. മഴയില്‍ ബണ്ട് പരിസരം ഏറെ അപകടകരമായ അവസ്ഥയിലാണ്.കഴിഞ്ഞയാഴ്ച ബണ്ടിനടുത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചിരുന്നു.
വിലങ്ങാട് മലയോരത്ത് ഉരുള്‍പൊട്ടിയതായുള്ള പ്രചാരണം തെറ്റാണെന്ന് റവന്യൂവകുപ്പ് അധികൃതര്‍ അറിയിച്ചു. സാധാരണ വിലങ്ങാട് ഭാഗത്ത് ഉരുള്‍പൊട്ടുന്ന സമയത്താണ് വാണിമേല്‍ പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത്. പരിസരവാസികള്‍ പറയുന്നു.

