വാക്സിൻ ചലഞ്ച്: കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഒരുലക്ഷം രൂപ കൈമാറി
കൊയിലാണ്ടി: കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വാക്സിൻ ചലഞ്ചിലേക്ക് കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഒരുലക്ഷം രൂപ ജില്ലാ സെക്രട്ടറി പി.വിശ്വൻ മാസ്റ്റർക്ക് ഏരിയ സെക്രട്ടറി കെ.ഷിജു മാസ്റ്റർ കൈമാറി. ടി.കെ. ചന്ദ്രൻ, കെ.ടി. സിജേഷ് എന്നിവർ സന്നിഹിതരായിരുന്നു. ഏരിയയിലെ 135 യൂണിറ്റുകളിലെ കർഷകരിൽനിന്ന് 13 മേഖല കമ്മറ്റികളുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണം നടത്തിയത്. ഏരിയ പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം.ടി. വി. ഗിരിജ, ഏരിയാ ട്രഷറർ എം.എം.രവീന്ദ്രൻ, എന്നിവർ നേതൃത്വം നൽകി. മുൻ ജില്ലാ നേതാവ് യു.കെ. ദാമോദരൻ മാസ്റ്റർ നിന്നാണ് ഫണ്ട് സമാഹരണം ആരംഭിച്ചത്. ഫണ്ട് സമാഹരണ പ്രവർത്തനം വിജയിപ്പിച്ച മുഴുവൻ ഘടകങ്ങളെയും ഏരിയ കമ്മിറ്റി അഭിവാദ്യം ചെയ്തു.




