KOYILANDY DIARY

The Perfect News Portal

‘നമുക്കൊരുക്കാം അവർ പഠിക്കട്ടെ’ എസ്.എഫ്.ഐ. പഠനോപകരണ ശേഖരം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ” നമുക്കൊരുക്കാം ആവർ പഠിക്കട്ടെ ” എന്ന സന്ദേശമുയർത്തി പാവപ്പെട്ട വീടുകളിലെ കുട്ടികൾക്ക് തണലേകാൻ എസ്.എഫ്.ഐ. രംഗത്ത്. കൊയിലാണ്ടി ഏരിയായിലെ എസ്എഫ്ഐ പ്രവർത്തകരാണ് നിർദ്ധന കുടുംബത്തിലെ കുട്ടികൾക്ക് പഠന സൌകര്യം ഒരുക്കുന്നതിന് വേണ്ടി കൈകോർക്കുന്നത്. പുത്സകങ്ങളും മറ്റ് പഠനോപകരണങ്ങളും വാങ്ങിച്ച് നൽകാൻ തയ്യാറുള്ളവരെയും, പഠനം പൂർത്തിയാക്കിയവരുടെ പുസ്തകംങ്ങൾ കൈമാറാൻ തയ്യാറുള്ളവരെയും നേരിൽ കണ്ടാണ് എസ്.എഫ്.ഐ. പ്രവർത്തകർ ഇത്തരമൊരു കരുതലുമായി രംഗത്തിറങ്ങിയത്. പരിപാടിയുടെ ഏരിയാതല ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറിക്ക് പഠനോപകരണം കൈമാറി ഉദ്ഘാടനം ചെയ്തു.

പൊതുജനങ്ങളുടെ ഇടയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് നേതാക്കൾ പരഞ്ഞു. ഈ പ്രതിസന്ധി കാലത്ത് ഏരിയയിലെ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി വിദ്യാത്ഥികൾക്ക് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും. പഠനോപകരണങ്ങളുടെ ലഭ്യതക്കനുസരിച്ച് അർഹതപ്പെട്ട കുട്ടികൾക്ക് അതാത് സമയത്ത് പുസ്തകവും ഉപകരണങ്ങളും വിതരണം ചെയ്യുൂമെന്ന് നേതാക്കൾ വ്യക്തമാക്കി. ചടങ്ങിൽ എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി ഫർഹാൻ ഫൈസൽ, പ്രസിഡണ്ട് അമൽ രാജീവ്, ജില്ലാ കമ്മിറ്റി അംഗം ജാൻവി കെ. സത്യൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *