വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (CITU) നേതൃത്വത്തിൽ പയ്യോളി നഗരസഭാ ഓഫീസിലേക്ക് മാർച്ച്
പയ്യോളി: ബീച്ച് റോഡ് സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി ബീച്ച് റോഡിലെ വഴിയോര കച്ചവടക്കാരെ മുന്നറിയിപ്പില്ലാതെ കുടിയൊഴിപ്പിച്ചതിനെതിരെ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ കമ്മിറ്റി അംഗം പി. വി. മമ്മദ് ഉദ്ഘാടനം ചെയ്തു. എൻ. ടി. രാജൻ അധ്യക്ഷത വഹിച്ചു. പി കെ ഷംനാദ്, കെ. പി നൗഫൽ, പി. ടി ചന്ദ്രൻ, കെ. വി ബിജു എന്നിവർ സംസാരിച്ചു.

