KOYILANDY DIARY

The Perfect News Portal

വരള്‍ച്ച: തീര മേഖലയില്‍ തെങ്ങുകള്‍ വ്യാപകമായി നശിക്കുന്നു

കൊയിലാണ്ടി : ചെങ്ങോട്ടുകാവിനും കാപ്പാട് മുനമ്പത്തിനും ഇടയിലുള്ള തീര മേഖലയില്‍ വരള്‍ച്ച കാരണം തെങ്ങുകള്‍ വ്യാപകമായി നശിക്കുന്നു. തെങ്ങോലകള്‍ പഴുത്ത് കൂമ്പ് ഉണങ്ങി നശിക്കുകയാണ്. മുന്‍കാലങ്ങളില്‍ തഞ്ചാവൂര്‍ വാട്ടം ബാധിച്ചും ഈമേഖലയില്‍ തെങ്ങുകള്‍ നശിച്ചിരുന്നു. ഇത്തരത്തില്‍ നൂറുകണക്കിന് തെങ്ങുകളാണ് കടലോര മേഖലയില്‍ മാത്രം നശിച്ചത്.

കഴിഞ്ഞ വര്‍ഷം കാപ്പാട് മുനമ്പം ഭാഗത്ത് ഇത്തരത്തില്‍ വ്യാപകമായി തെങ്ങുകള്‍ നശിച്ചിരുന്നു. വരള്‍ച്ച ബാധിച്ചു തെങ്ങുകള്‍ നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *